ഖത്തർ മേധാവികൾ ടോട്ടൻഹാമിൽ 1 ബില്യൺ പൗണ്ടിന്റെ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നു
പിഎസ്ജി പ്രസിഡന്റ് നാസർ അൽ-ഖെലൈഫി ലണ്ടനിലെ ഒരു ഹോട്ടലിൽ ടോട്ടന്‍ഹാം ചെയര്മാന് ഡാനിയൽ ലെവിയുമായി ചർച്ച നടത്തിയത് ഫുട്ബോള്‍ ലോകത്ത് വലിയ വാര്‍ത്തകള്‍ സൃഷ്ട്ടിച്ചിരുന്നു.ഇരുവരും ചര്‍ച്ച നടത്തിയതിന് പിന്നാലെ ലണ്ടന്‍ ക്ലബില്‍ ഖത്തർ 1 ബില്യൺ പൗണ്ട് ഇന്‍വെസ്റ്റ് ചെയ്യുമെന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ടോട്ടൻഹാമിലെ 25 ശതമാനം ഓഹരിക്ക് പകരമായി 1 ബില്യണിൽ താഴെയുള്ള ഓഫർ ഖത്തര്‍ ബോര്‍ഡ് നല്കി എന്നാണ് ദ ടെലിഗ്രാഫ് പറയുന്നത്.പ്രീമിയർ ലീഗ് ടീമുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ,ലിവര്‍പൂള്‍ എന്നിവരും തങ്ങളുടെ ഓണര്‍ഷിപ്പ് മാറ്റാന്‍ ഒരുങ്ങുന്ന ഈ സമയത്ത് അവരുമായി പിഎസ്ജി പ്രസിഡന്റ് നാസർ അൽ-ഖെലൈഫി ചര്‍ച്ച നടത്തിയിരുന്നു എന്ന് വാര്‍ത്ത വന്നിരുന്നു.ഫ്രാന്‍സ് ലീഗ് 1 ല്‍ പിഎസ്ജിയില്‍ ഓണര്‍ഷിപ്പ് നേടിയ ഖത്തര്‍ ബോര്‍ഡ് പ്രീമിയര്‍ ലീഗില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്.കഴിഞ്ഞ മാസം പുറത്തു വന്ന സ്പാനിഷ് റിപ്പോര്‍ട്ട് പ്രകാരം ക്ലബില്‍ പണം മുടക്കാനുള്ള സാധ്യത അന്വേഷിച്ച് അൽ-ഖെലൈഫി എസ്പ്യനോള്‍ ക്ലബ് മാനേജ്മെന്റുമായും ചര്‍ച്ച നടത്തിയിരുന്നു.