ഡാനി കര്‍വഹാളിന്റെ അഭാവം റയല്‍ മാഡ്രിഡിനെ അലട്ടുന്നു
ശനിയാഴ്ചത്തെ വിയാറയലിനെതിരെയുള്ള മത്സരത്തിൽ റയൽ മാഡ്രിഡ് ഡിഫൻഡർ ഡാനി കര്വഹാള് കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഒരു തീരുമാനം ആയിട്ടില്ല.കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ടീം പരിശീലന സെഷനുകളില്‍ അദ്ദേഹം പങ്കെടുക്കും എന്ന് വാര്‍ത്ത ഉണ്ടായിരുന്നു എങ്കിലും താരത്തിനെ കൂട്ടാതെ ആണ് റയല്‍ പരിശീലനം നടത്തിയത്.
/cdn.vox-cdn.com/uploads/chorus_image/image/71826056/1423348926.0.jpg)
പ്രതിരോധ നിരയുടെ വലത് വിങ്ങ് ബാക്ക് റോളില്‍ ടീമിന്റെ സ്ഥിരാങ്കമായ താരത്തിന്റെ അഭാവം മാഡ്രിഡിന് വളരെ ഏറെ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നു.ഒന്നാം സ്ഥാനത് ഉള്ള ബാഴ്സലോണക്കും രണ്ടാം സ്ഥാനത്തുള്ള റയലിനും ഒരേ പോയിന്റാണ് ഉള്ളത്.അതിനാല്‍ ഇനിയുള്ള മത്സരങ്ങളില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും റയലിന് ലക്ഷ്യമില്ല.ലീഗില്‍ ഏഴാം സ്ഥാനത് ഉള്ള വിയാറയല്‍ വളരെ ഏറെ കരുത്തുറ്റ ടീമാണ്.അതിനാല്‍ പിച്ചില്‍ ഏറ്റവും ശക്തമായ ടീമിനെ നിയമിക്കാന്‍ ആണ് മാനേജര്‍ അന്‍സലോട്ടിയുടെ ലക്ഷ്യം.താരത്തിന്റെ തിരിച്ചുവരവ് എത്രയും പെട്ടെന്ന് വേണം എന്ന് കഴിഞ്ഞ പത്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.