ചെല്‍സിക്കെതിരായ റിക്കോയുടെ പ്രകടനത്തെ പുകഴ്ത്തി പെപ്പ് ഗാര്‍ഡിയോള
ചെൽസിക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത റിക്കോ ലൂയിസില്‍ നിന്നും മാഞ്ചസ്റ്റർ സിറ്റി ടീമിന് ഭാവിയില്‍ വളരെ ഏറെ നേട്ടം ലഭിക്കും എന്ന് പെപ് ഗാർഡിയോള പറഞ്ഞു.18-കാരൻ പരിചയസമ്പന്നനായ ജോവോ കാൻസെലോയ്ക്ക് പകരം പിച്ചിലേക്ക് റിക്കോ എത്തിയത് മുതല്‍ സിറ്റിയുടെ കളി അപ്പാടെ മാറി.

“ആദ്യ പകുതിയില്‍ എല്ലാ കാര്യത്തിലും ഞങ്ങള്‍ മോശമായാണ് കളിച്ചത്.നന്നായി പ്രസ് ചെയ്തില്ല.നല്ല അവസരങ്ങള്‍ സൃഷ്ട്ടിച്ചില്ല.നല്ല ഒത്തിണക്കത്തോടെ കളിച്ചില്ല.എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി.കഴിഞ്ഞ മത്സരത്തിലും മധ്യനിരയെ മികച്ചതാക്കാനുള്ള കഴിവ് റിക്കോ പ്രകടിപ്പിച്ചിരുന്നു.തങ്ങൾക്കുവേണ്ടി നന്നായി കളിക്കുന്ന കളിക്കാരുണ്ട്, എന്നാല്‍ ടീമിനെ തന്നെ നന്നായി കളിപ്പിക്കാന്‍ കഴിയുന്ന ചുരുക്കം ചില താരങ്ങള്‍ മാത്രമേ നിലവില്‍ ഉള്ളൂ.അതില്‍ ഒരാള്‍ ആണ് റിക്കോ ലൂയിസ്.എപ്പോള്‍ മുന്നിലേക്ക് പോകണം,എപ്പോള്‍ ഉള്ളിലേക്ക് വലിയണം എന്ന് അദ്ദേഹത്തിന് അറിയാം.”പെപ്പ് മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.