EPL 2022 European Football Foot Ball Top News

ലിവര്‍പൂള്‍ vs ബ്രെന്‍റ്ഫോര്‍ഡ് പോരാട്ടം ഇന്ന്

January 2, 2023

ലിവര്‍പൂള്‍ vs ബ്രെന്‍റ്ഫോര്‍ഡ് പോരാട്ടം ഇന്ന്

തിങ്കളാഴ്ച വൈകുന്നേരം ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ ബ്രെന്റ്‌ഫോർഡ് ലിവർപൂളിന് ആതിഥേയത്വം വഹിക്കുമ്പോൾ കണ്ണഞ്ചിപ്പിക്കുന്ന പ്രീമിയർ ലീഗ് പോരാട്ടത്തിനു സാക്ഷ്യം വഹിക്കാനാകും എന്ന പ്രതീക്ഷയില്‍ ആണ് കാണികള്‍.അവരുടെ അവസാന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം സ്വന്തമാക്കാന്‍ ബ്രെന്‍റ്ഫോര്‍ഡിന് കഴിഞ്ഞിട്ടുണ്ട്.അതേസമയം റെഡ്‌സ് ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.

Brentford vs Liverpool: Prediction, kick-off time, TV, live stream, team news, h2h results, odds today | Evening Standard

ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നു മണിക്ക് ആണ് മത്സരം.പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ വിജയം നേടിയതില്‍ നിന്ന്  മികച്ച ആത്മവിശ്വാസം ഉള്‍കൊള്ളുന്ന ടീമാണ് നിലവിലെ ലിവര്‍പൂള്‍.ടോപ്‌ ഫോറില്‍ എത്തി അടുത്ത ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടുക എന്ന ലക്‌ഷ്യം നിറവേറ്റുന്നതിന് ക്ലോപ്പിനും സംഘത്തിനും ഇനിയും  ബഹുദൂരം സഞ്ചരിക്കാന്‍ ഉണ്ട്.ടോട്ടന്‍ഹാം,ചെല്‍സി,യുണൈറ്റഡ് എന്നിവരില്‍ നിന്ന് ലിവര്‍പൂള്‍ വെല്ലുവിളി നേരിടുന്നുണ്ട്.ഇന്നത്തെ മത്സരത്തില്‍ താരതമ്യേനെ ദുര്‍ബലര്‍ ആയ ബ്രെന്‍റ്ഫോര്‍ഡിനെതിരെ ഒരു വലിയ മാര്‍ജിനില്‍ വിജയം നേടി പോയിന്റ്‌ പട്ടികയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തുകയാണ് ലിവര്‍പൂളിന്റെ ഇന്നത്തെ മത്സരത്തിലെ ലക്‌ഷ്യം.

Leave a comment