ഏറെ കാലത്തെ റൈറ്റ് ബാക്ക് പ്രശ്നത്തിനു പോംവഴി കണ്ടെത്താന്‍ ബാഴ്സലോണ
നിലവിലെ സാഹചര്യത്തില്‍ ഒരു പുതിയ റൈറ്റ്-ബാക്കിനെ സൈന്‍ ചെയ്യാനുള്ള ലക്ഷ്യത്തില്‍ ആണ് ബാഴ്സലോണ.ജനുവരി വിൻഡോയിൽ തന്നെ ഈ സ്ഥാനത്തേക്ക് ഒരു കളിക്കാരനെ സൈൻ ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും, ക്ലബിന്റെ ഫിനാൻഷ്യൽ ഫെയർ പ്ലേ പ്രശ്നങ്ങൾ മൂലം സാവിയുടെ കാത്തിരുപ്പ് കൂടുതല്‍ നീളും.അടുത്ത വേനല്‍ കാലം വരെ എങ്കിലും സാവി റൈറ്റ് വിങ്ങ് ബാക്ക് റോളില്‍ കൂണ്ടേ,അറൌഹോ എന്നിവരെ കൊണ്ട് കളിപ്പിക്കേണ്ടി വരും.

പല ഓപ്ഷനുകള്‍ ബാഴ്സലോണ ശ്രമിക്കുന്നുണ്ട്.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ഡിയോഗോ ദലോട്ട്,വിയാറിയലിന്റെ ജുവാൻ ഫോയ്ത്ത് എന്നിവരും ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ലിസ്സ്റ്റില്‍ ഉണ്ടായിരുന്നു എങ്കിലും ബയേൺ മ്യൂണിക്ക് താരമായ ബെഞ്ചമിൻ പവാർഡിനു മേലുള്ള ബാഴ്സയുടെ താല്പര്യം ഏറെ വര്‍ധിച്ചു വരുന്നുണ്ട്.മ്യൂണിക്ക് മാനേജർ ജൂലിയൻ നാഗെൽസ്മാനുമായി താരം കലഹത്തില്‍ ആണ്.അതിനാല്‍ താരത്തിനെ അടുത്ത സമ്മറില്‍ ഒഴിവാക്കാന്‍ ജര്‍മന്‍ ക്ലബ് തീരുമാനിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.താരത്തിന് വേണ്ടി അവര്‍ ആവശ്യപ്പെടുന്ന തുക 15 മില്യണ്‍ ഡോളര്‍ ആണ്.