European Football Foot Ball qatar worldcup Top News

ഫിഫ ലോകകപ്പ് ഫൈനൽ തോൽവിക്ക് ശേഷം ജനുവരിയിൽ തന്‍റെ ഭാവി തീരുമാനിക്കാന്‍ ദിദിയർ ദെഷാംപ്‌സ്

December 20, 2022

ഫിഫ ലോകകപ്പ് ഫൈനൽ തോൽവിക്ക് ശേഷം ജനുവരിയിൽ തന്‍റെ ഭാവി തീരുമാനിക്കാന്‍ ദിദിയർ ദെഷാംപ്‌സ്

ഫ്രാൻസ് മാനേജർ ദിദിയർ ദെഷാംപ്‌സ് തന്റെ ഭാവിയെക്കുറിച്ച് ജനുവരിയിൽ തീരുമാനമെടുക്കും. 2022 ഫിഫ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീനയ്‌ക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു എങ്കിലും ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച രീതിയില്‍ ഫ്രഞ്ച് പടയെ നയിക്കാന്‍ അദ്ദേഹത്തിന് ആയി.2012 മുതൽ ടീമിന്റെ ചുമതല വഹിക്കുന്ന ദെഷാംപ്‌സ് 139 മത്സരങ്ങളില്‍ ഫ്രാന്‍സിനെ 89 കളികളിൽ ജയിപ്പിച്ചിട്ടുണ്ട്.

Didier Deschamps: France are calm over sickness bug hitting the squad |  World Cup | The Sunday Times

2018ൽ ലോകക്കപ്പ് നേടിയത് ആണ്    ദെഷാംപ്‌സ് ഫ്രഞ്ച് ടീമിന് ഒപ്പം നേടിയ ഏറ്റവും വലിയ വിജയം.തന്റെ മാനേജർ റോള്‍ എന്ത് ചെയ്യണം എന്ന് അടുത്ത മാസം തീരുമാനമെടുക്കുമെന്ന് ദെഷാംപ്‌സിന്റെ സുഹൃത്തും ഏജന്റുമായ ജീൻ പിയറി ബേൺസ് വെളിപ്പെടുത്തിയിട്ടുണ്ട്. “ഇതൊരു സുപ്രധാന തീരുമാനമാണ്.ഇപ്പോഴത്തെ തിരക്ക് എല്ലാം ഒഴിഞ്ഞതിനു ശേഷം അദ്ദേഹം ഫ്രാന്‍സ് ഫുട്ബോള്‍  പ്രസിഡന്‍ന്റിനെ കാണാന്‍ പോകുന്നുണ്ട്.ജനുവരിയുടെ തുടക്കത്തില്‍.അപ്പോഴറിയാം അദ്ധേഹത്തിന്റെ തീരുമാനം.”  ജീൻ പിയറി ബേൺസ് എല്‍ എക്കുപ്പേയോട് പറഞ്ഞു.

Leave a comment