European Football Foot Ball Top News transfer news

ജൊവാവോ ഫെലിക്സ് അത്ലറ്റിക്കോ വിടാൻ ഒരുങ്ങുന്നു.!

December 12, 2022

author:

ജൊവാവോ ഫെലിക്സ് അത്ലറ്റിക്കോ വിടാൻ ഒരുങ്ങുന്നു.!

ലാലിഗ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡിൻ്റെ മുന്നേറ്റനിര താരങ്ങളിൽ പ്രധാനപ്പെട്ട താരമാണ് ജൊവാവോ ഫെലിക്സ്. എന്നാൽ സമീപകാലത്ത് ക്ലബ്ബിൻ്റെ പ്രകടനം ശരാശരിയിലും താഴെയാണ്. മികച്ചൊരു സ്ക്വാഡ് തന്നെയുണ്ടെങ്കിലും അതിനൊത്ത പ്രകടനം പുറത്തെടുക്കാൻ അവർക്ക് സാധിക്കുന്നില്ല. ഇപ്പോഴിതാ ഫെലിക്സ് അത്ലറ്റിക്കോ വിടാൻ ഒരുങ്ങുന്നു എന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. വരുന്ന സമ്മറിൽ താരം മറ്റൊരു ക്ലബിലേക്ക് കൂടുമാറുമെന്നാണ് അറിയാൻ കഴിയുന്നത്. പുതിയൊരു എക്സ്പീരിയൻസിനായി തനിക്ക് ആഗ്രഹമുണ്ടെന്ന് താരം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരം ക്ലബ് വിട്ടാലും അതിശയപ്പെടാനില്ല. താരത്തിനായി 100 മില്യൺ യൂറോയിൽ അധികമാണ് നിലവിൽ അത്ലറ്റിക്കോ ആവശ്യപ്പെടുന്നത്. ഈയൊരു കാരണം കൊണ്ടുതന്നെ വമ്പൻ ക്ലബുകൾക്ക് മാത്രമേ താരത്തെ സ്വന്തമാക്കാൻ കഴിയൂ.

ബെനെഫിക്കയിൽ നിന്നും 2019ൽ അത്ലറ്റിക്കോയിൽ എത്തിയ താരം ഇതുവരെ 94 മത്സരങ്ങൾ ക്ലാബ്ബിനായി കളിച്ചിട്ടുണ്ട്. അതിൽ നിന്നും 24 ഗോളുകൾ നേടുവാനും ഫെലിക്സിനായി. എന്തായാലും താരത്തിൻ്റെ ഭാവി എന്താകുമെന്ന് അറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.

Leave a comment