പരിക്കില്‍ നിന്ന് അലക്സ് സാന്റ്രോ മുക്തന് ആയിട്ടില്ല എന്ന് വെളിപ്പെടുത്തി ബ്രസീല്‍ കോച്ച് ടിറ്റെ
ക്രൊയേഷ്യയ്ക്കെതിരായ 2022 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ലെഫ്റ്റ് ബാക്ക് അലക്സ് സാൻഡ്രോ കളിക്കാൻ സാധ്യതയില്ലെന്ന് ബ്രസീൽ ഹെഡ് കോച്ച് ടിറ്റെ.നവംബർ 28-ന് സ്വിറ്റ്സർലൻഡിനെതിരായ ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തില്‍ ഇടുപ്പിന് പരിക്കേറ്റതിനെത്തുടർന്ന് 31 കാരനായ താരത്തിന് അവസാന രണ്ട് മത്സരങ്ങൾ നഷ്ടമായി.യുവന്റസ് ഡിഫൻഡർ ഇന്നലെ ആദ്യ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു.
ഇന്നലെ മാധ്യമങ്ങളോട് സംസാരിച്ച ടിറ്റെ താരം ഏറെ പുരോഗതി കൈവരിച്ചു എന്നും എന്നാല്‍ മാച്ച് ഫിറ്റ്നെസ് ഇതുവരെ നേടിയിട്ടില്ല എന്നും വെളിപ്പെടുത്തിയിരുന്നു.താരത്തിന്റെ പക്കല്‍ നിന്ന് കൂടുതല്‍ പ്രയത്നം താന്‍ പ്രതീക്ഷിക്കുന്നു എന്നും ടിറ്റെ അഭിപ്രായപ്പെട്ടു.സാന്റ്രോയുടെ അഭാവത്തില്‍ ദക്ഷിണ കൊറിയയ്ക്കെതിരെ ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ കളിച്ച ഡാനിലോയേ കളിപ്പിക്കാന്‍ തന്നെ ആയിരിക്കും കോച്ച് ടിറ്റെയുടെ പദ്ധതി.