അസിസ്റ്റന്റ് കോച്ചുമായി വഴക്ക് ; ബെൻ വൈറ്റ് ഇംഗ്ലണ്ട് ക്യാമ്പ് വിട്ടു
അസിസ്റ്റന്റ് സ്റ്റീവ് ഹോളണ്ടുമായുള്ള തർക്കം കാരണം ആഴ്സണൽ ഡിഫൻഡർ ബെൻ വൈറ്റ് 2022 ലോകകപ്പിൽ ഇംഗ്ലണ്ട് ക്യാമ്പ് വിട്ടതായി റിപ്പോര്‍ട്ട്.ഗണ്ണേഴ്സിനായി സീസണിലെ ശക്തമായ പ്രകടനം മൂലം ഖത്തര്‍ ഇംഗ്ലണ്ട് ടീമില്‍ ഇടം നേടിയ താരം ഇതുവരെ ഇംഗ്ലണ്ടിനു വേണ്ടി ഗ്രൂപ്പ് മത്സരങ്ങളില്‍ ഒന്നും കളിച്ചിട്ടില്ല.വെയില്‍സിനെതിരായ മത്സരത്തില്‍ താരത്തിനെ കോച്ച് സൗത്ത്ഗേറ്റ് ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഇറാൻ, യുഎസ്എ ടീമുകള്‍ക്കെതിരെ ബെഞ്ചില്‍ ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.ഇംഗ്ലണ്ട് കോച്ചിങ്ങ് അസിസ്റ്റന്റ്റ് ഹോളണ്ടുമായി താരം വഴക്കിട്ടു എന്നും അദ്ദേഹത്തിന് കീഴില്‍ കളിക്കാന്‍ ഉള്ള താല്പര്യം താരത്തിനു തീരെയില്ല എന്ന് വെളിപ്പെടുത്തിയതിന് ശേഷമാണ് വൈറ്റ് ഇംഗ്ലണ്ട് കാമ്പ് വിട്ടത് എന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.