ജര്‍മനിയെ യൂറോ ടൂര്ണമെന്റ്റില് നയിക്കാന്‍ ആഗ്രഹം ഉണ്ടെന്ന് വെളിപ്പെടുത്തി ഹാന്‍സി ഫ്ലിക്ക്
കഴിഞ്ഞ വർഷം ജര്‍മനി നാഷണല്‍ ടീമിന്റെ അധികാരം ഏറ്റെടുത്ത ഹാന്‍സി ഫ്ലിക്ക് ഇപ്പോള്‍ സമ്മര്‍ദ ചുഴലിയില്‍ ആണ്.488 ദിവസം ടീമിന്റെ കോച്ച് എന്ന നിലയില്‍ അദ്ദേഹം 19 മത്സരങ്ങളിൽ നിന്ന് 11 ജയവും ആറ് സമനിലയും രണ്ട് തോൽവിയും നേടി.ഇപ്പോള്‍ ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതിനാല്‍ അദ്ദേഹത്തിനെ മാനേജര്‍ റോളില്‍ നിന്നും പുറത്താക്കാന്‍ ആവശ്യങ്ങള്‍ ഏറെ ഉയരുന്നുണ്ട്.

ഇപ്പോള്‍ എന്തും പറയുക ബുദ്ധിമുട്ട് ആണ് എന്നും തന്റെ കോണ്ട്രാക്റ്റ് കാലാവധി 2024 വരെ നീളുന്നു എന്നും അദ്ദേഹം മാധ്യമങ്ങളെ ഓര്‍മിപ്പിച്ചു.തനിക്ക് ഒരു വലിയ ടൂര്ണമെന്ടിനു തയ്യാറെടുക്കുന്നതിന് വേണ്ടി ലഭിച്ച സമയം കുറവ് ആണ് എന്നും അദ്ദേഹം വെളിപ്പെടുത്തി. നാട്ടിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കൂടി ജര്‍മനിയെ നയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും ഫ്ലിക്ക് കൂട്ടിച്ചേര്‍ത്തു.