ക്രിസ്റ്റഫർ എൻകുങ്കുവുമായുള്ള ഡീലിന് തൊട്ടരികിൽ ചെൽസി.!
ജർമൻ ക്ലബായ ആർ.ബി ലെയ്പ്സിഗിൻ്റെ മിന്നും താരമാണ് ഫ്രഞ്ചുകാരനായ ക്രിസ്റ്റഫർ എൻകുങ്കു. താരവുമായുള്ള ഡീലിൻ്റെ തൊട്ടരികിലാണ് ഇപ്പോൾ ചെൽസിയുള്ളത്. അതിനായുള്ള മെഡിക്കലും മറ്റും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഒരു ലോങ്ടേം കോൺട്രാക്ട് ആയിരിക്കും ചെൽസി താരവുമായി ഒപ്പുവെക്കുക. താരത്തിനെ സ്വന്തമാക്കണമെങ്കിൽ ചെൽസി ലെയ്പ്സിഗിന് 60 മില്യൺ റിലീസ് ക്ലോസ് നൽകേണ്ടി വരും. എന്തായാലും ചെൽസി ഈയൊരു ഡീലിന് തൊട്ടരികിൽ എത്തിയിരിക്കുകയാണ്. എന്നാലും വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരം ചെൽസിയിലേക്ക് എത്തില്ല. 2023 ജൂണിൽ ആയിരിക്കും ഈയൊരു കരാർ ആരംഭിക്കുക. ചെൽസിയെ സമ്പന്ധിച്ചിടത്തോളം മികച്ചൊരു സൈനിങ്ങായിരിക്കും ഇതെന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല.

മികച്ച ഫോമിലാണ് താരം നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നത് നിർഭാഗ്യവശാൽ പരിക്കിനെ തുടർന്ന് എൻകുങ്കു ഫ്രാൻസിൻ്റെ ലോകകപ്പ് സ്ക്വാഡിൽ നിന്നും പുറത്തായിരുന്നു. എന്തായാലും വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരം ചെൽസിയിലേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മികച്ചൊരു കരിയർ തന്നെ എൻകുങ്കുവിന് അവിടെ ഉണ്ടാകട്ടെയെന്ന് നമുക്ക് ആശംസിക്കാം