അലെജാൻഡ്രോ ബാൾഡെയുമായി ഒരു പുതിയ കരാറില്‍ എത്താന്‍ ബാഴ്സലോണ
ബാഴ്സലോണ അലെജാൻഡ്രോ ബാൾഡെയുമായി ഒരു പുതിയ കരാർ അംഗീകരിക്കാൻ അടുത്തതായി റിപ്പോർട്ട് ചെയ്യുന്നു.മാർക്കോസ് അലോൻസോയുടെയും ജോർഡി ആൽബയുടെയും സാന്നിധ്യം മറികടന്ന് ബാഴ്സയുടെ ആദ്യ ടീമില്‍ ഇടം നേടിയ താരം ഓരോ മത്സരം കഴിയുംതോറും കൂടുതല്‍ അപകടകാരി ആയി മാറുന്നു.കഴിഞ്ഞ മത്സരത്തില്‍ ഒസാസുനക്കെതിരെ റൈറ്റ് വിങ്ങ് ബാക്ക് റോളിലും മികച്ച പ്രകടനം ആണ് താരം പുറത്തെടുത്തത്.
ഏജന്റ് ജോർജ്ജ് മെൻഡസുമായുള്ള കരാർ ചര്‍ച്ച ഇപ്പോൾ ഏതാണ്ട് പൂർത്തിയായി. അദ്ദേഹത്തിന്റെ പുതിയ കരാർ 2027 വരെ തുടരും, അദ്ദേഹം 12-ാം നമ്പർ ഷർട്ട് ആണ് ധരിക്കാന്‍ പോകുന്നത്.ജെറാർഡ് പിക്വെ വിരമിച്ചത് മൂലം ലഭിച്ച സാമ്പത്തിക ലാഭം കൊണ്ട് ആണ് ഇപ്പോള്‍ ബോര്‍ഡ് ബാല്‍ഡേയുടെ കരാര്‍ മെച്ചപ്പെടുത്തുന്നത്.






































