European Football Foot Ball Top News

കാർലോ ആൻസലോട്ടിയെ വിലക്കിയില്ല ;ലാലിഗക്കെതിരെ പ്രതിഷേധം

November 11, 2022

കാർലോ ആൻസലോട്ടിയെ വിലക്കിയില്ല ;ലാലിഗക്കെതിരെ പ്രതിഷേധം

റയൽ മാഡ്രിഡ് ജിറോണയോട് സമനില വഴങ്ങിയതിന് ശേഷം റഫറിയെ വിമർശിച്ചതിന് കാർലോ ആൻസലോട്ടിക്കെതിരെ ഒരു തരത്തില്‍ ഉള്ള നടപടിയും സ്വീകരിക്കില്ല എന്ന് സ്പാനിഷ് കമിറ്റി അറിയിച്ചു.സമാനമായ മറ്റ് കേസുകളില്‍ എല്ലാം ശിക്ഷാനടപടി സ്വീകരിച്ച സ്പാനിഷ് ബോര്‍ഡ് അന്‍സലോട്ടിക്കെതിരെ നടപടി എടുക്കാത്തതിനെതിരെ വലിയ കോളിളക്കം തന്നെ സൃഷ്ട്ടിച്ചു.

പ്രത്യേകിച്ച് വലൻസിയയിൽ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രതിഷേധം.സമാനമായ അഭിപ്രായങ്ങളുടെ പേരിൽ ജോസ് ഗയയെ അടുത്തിടെ നാല് മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.ഇത് ലാലിഗ പക്ഷപാതമായ തീരുമാനം ആണ് എന്ന് വലന്‍സിയ ആരാധകര്‍ വെളിപ്പെടുത്തി.മാർക്കോ അസെൻസിയോ ഹാൻഡ്‌ബോളിനെത്തുടർന്ന് റയല്‍ മാഡ്രിഡിനെതിരെ നല്‍കിയ പെനാല്‍ട്ടി റഫറിയുടെ തെറ്റായ തീരുമാനം ആയിരുന്നു എന്നാണ് അന്‍സലോട്ടി മത്സരശേഷം  പറഞ്ഞത്.

Leave a comment