European Football Foot Ball Top News

അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്നും എങ്ങനെ എങ്കിലും പുറത്തു കടക്കണം ; ജോവ ഫെലിക്സിനെ ലോണ്‍ അടിസ്ഥാനത്തില്‍ ടീമില്‍ എടുക്കാന്‍ പിഎസ്ജി

November 11, 2022

അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്നും എങ്ങനെ എങ്കിലും പുറത്തു കടക്കണം ; ജോവ ഫെലിക്സിനെ ലോണ്‍ അടിസ്ഥാനത്തില്‍ ടീമില്‍ എടുക്കാന്‍ പിഎസ്ജി

ജോവോ ഫെലിക്സും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള ബന്ധം തകരുന്നതിന്റെ വക്കില്‍ ഉള്ള ഈ സമയത്ത് താരത്തിനു ഒരു കരാര്‍ നല്‍കി ടീമില്‍ എടുക്കാന്‍ ഉള്ള തയ്യാറെടുപ്പുകളുമായി ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി.അർജന്റീനിയൻ മാനേജർ സിമിയോണി താരത്തിനെ വേണ്ടവിധം ഉപയോഗിക്കുന്നില്ല എന്നത് ഫെലിക്സിനെ ചൊടിപ്പിക്കുന്നു.കൂടാതെ അത്ലറ്റിക്കോ മാഡ്രിഡ്‌ യൂറോപ്പയില്‍ നിന്ന് പുറത്തായത്തോടെ ക്ലബിന്റെ ഭാവി അനിശ്ചിതത്തില്‍ ആണ്.

ജനുവരിയിൽ പോർച്ചുഗീസ് താരത്തിനു വേണ്ടി ഒരു ലോണ്‍ ഡീലില്‍ ആണ് പിഎസ്ജിക്ക് താല്‍പര്യം എന്ന് ഡിയാരിയോ എഎസ് വെളിപ്പെടുത്തി.തങ്ങളുടെ വില കൂടിയ അട്ടാക്കിങ്ങ്‌ ട്രയോയിലെ ഒരാളെ പറഞ്ഞയച്ചാല്‍ മാത്രമേ ഫെലിക്സിന് വേണ്ടി ഒരു പെര്‍മനെന്റ് ഡീല്‍ നല്‍കാന്‍ പിഎസ്ജിക്ക് കഴിയുള്ളൂ.ഫെലിക്സിന്‍റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്നും എങ്ങനെ എങ്കിലും പുറത്തു കടക്കണം എന്നതാണ് .അതിനാല്‍ ഒരു ലോണ്‍ ആണെങ്കിലും അത് സ്വീകരിക്കാന്‍ ആണ് സാധ്യത.പിഎസ്ജിയേ കൂടാതെ ബാഴ്സലോണ,മാഞ്ചസ്റ്റര്‍ ടീമുകള്‍,എന്നിവരും താരത്തിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.

Leave a comment