European Football Foot Ball Top News

അത്ലറ്റിക്കോയിലെ സ്ഥിതി അതീവ മോശം എന്ന് വെളിപ്പെടുത്തി സെര്‍ജിയോ റെഗുലിയണ്‍

November 11, 2022

അത്ലറ്റിക്കോയിലെ സ്ഥിതി അതീവ മോശം എന്ന് വെളിപ്പെടുത്തി സെര്‍ജിയോ റെഗുലിയണ്‍

അത്ലറ്റിക്കോ മാഡ്രിഡിലേക്ക് താന്‍ വന്ന സമയം വളരെ മോശം ആയി പോയി എന്ന് കരുതുന്നതായി സെര്‍ജിയോ റെഗുലിയന്‍.രണ്ടു മാസം മുന്നേ അത്ലറ്റിക്കോയുമായി കരാറില്‍ താരം ഏര്‍പ്പെട്ടു എങ്കിലും ഇന്നലെ മാത്രമാണ് ക്ലബിന് വേണ്ടി അരഞ്ഞേറ്റം കുറിച്ചത്.ഇന്നലത്തെ റയൽ മല്ലോർക്കയ്‌ക്കെതിരെ അവസാന 21 മിനിറ്റിൽ റെഗുയിലോൺ കളിക്കാന്‍ ഇറങ്ങി എങ്കിലും ടീം 1-0 ന് തോൽവി ഏറ്റുവാങ്ങി.

Atletico Madrid Join Battle for Tottenham Defender Sergio Reguilon

ഇന്നലെ മത്സരശേഷം മാധ്യമങ്ങളെ അഭിമുഖീകരിച്ച താരം അത്ലറ്റിക്കോ ഓരോ ചെറിയ കാര്യങ്ങളിലും വരുത്തുന്ന തെറ്റ് വിജയ സാധ്യതകളെ മാറ്റി മറക്കുന്നു എന്നും മാറാന്‍ പലതും ഉണ്ടെന്നും വെളിപ്പെടുത്തി.ലാലിഗയില്‍ നിന്നും യൂറോപ്പയില്‍ നിന്നും പുറത്തായ ടീമിന്‍റെ അടുത്ത ലക്ഷ്യം കോപ ഡേല്‍ റിയ ആണ് എന്ന്  പറഞ്ഞ അദ്ദേഹം  ടീമില്‍ ഉള്ള വിശ്വാസം കളയാതെ മുന്നോട്ട് പോകുക എന്ന ഒരേയൊരു ഓപ്ഷന്‍ മാത്രമേ തങ്ങള്‍ക്ക് ഉള്ളൂ എന്നും രേഖപ്പെടുത്തി.

Leave a comment