ഈഎഫ്എല്‍ മൂന്നാം റൗണ്ടില്‍ ബ്രൈട്ടനെ നേരിടാന്‍ ഒരുങ്ങി ആഴ്സണല്‍
നാളെ ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് ബ്രൈറ്റൺ & ഹോവ് അൽബിയോണിനെ ഈഎഫ് എല്‍ കപ്പിന്റെ മൂന്നാം റൗണ്ടില്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത് ഉള്ള ആഴ്സണല്‍ നേരിടാന്‍ ഒരുങ്ങുന്നു.ഫോറസ്റ്റ് ഗ്രീൻ റോവേഴ്സിനെ 3-0 ന് പരാജയപ്പെടുയതിന് ശേഷമാണ് ബ്രൈട്ടന് ഈ റൌണ്ടിലേക്ക് കടന്നത്.യൂറോപ്പയിലും പ്രീമിയര്‍ ലീഗിലും മികച്ച തുടക്കം കുറിച്ച ആഴ്സണലിന് ഇനി ഈഎഫ്എലിലും ഒരു മികച്ച വിജയത്തോടെ ആരംഭം കുറിക്കാന്‍ ആണ് ലക്ഷ്യം ഇടുന്നത്.

തുടര്‍ച്ചയായ മൂന്നു ക്ലീന്‍ ചീട്ടോടെ വിജയങ്ങള്‍ നേടിയ ആഴ്സണല്‍ ഇപ്പോള്‍ സീസണിലെ തന്നെ മികച്ച ഫോമില്‍ ആണ്.യൂറോപ്പ ലീഗിൽ എഫ്സി സൂറിച്ചിനെതിരെ പേശി വലിവ് കാരണം തകെഹിറോ ടോമിയാസുവിന്റെ സേവനം ലഭിക്കുകയില്ല എന്നത് മാത്രമാണ് ആഴ്സണലിന്റെ നിലവിലെ ആശങ്ക.പരിക്കില്‍ നിന്ന് മുക്തന് ആയ മാറ്റ് ടർണർ ആരോൺ റാംസ്ഡെയ്ലിന് പകരം വല കാക്കും.നിലവില്‍ സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുകയാണ് എങ്കിലും ലീഗില്‍ ആറാം സ്ഥാനത് തുടരുന്ന ബ്രൈട്ടനെ മൊത്തത്തില്‍ എഴുതി തള്ളാന്‍ ആഴ്സണലിന് കഴിയില്ല.പല മുന്‍നിര ക്ലബുകളെയും മുട്ടുകുത്തിച്ച ചരിത്രം ഉള്ള ടീം ആണ് ബ്രൈട്ടന്.