ദക്ഷിണാഫ്രിക്ക തോറ്റു, സിംബാബ്വെയ്ക്കെതിരായ മത്സരത്തിനു മുമ്പേ ടീം ഇന്ത്യ സെമിയിൽ
ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെ ഇന്നത്തെ മത്സരത്തിനിറങ്ങും മുമ്പേ ഇന്ത്യ സെമി ഫൈനൽ ഉറപ്പിച്ചു. നിലവിൽ ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതുള്ള ഇന്ത്യ സിംബാബ്വേക്കെതിരെ തോറ്റാലും ഇനി സെമിയിലെത്തും.
പാകിസ്ഥാൻ-ബംഗ്ലാദേശ് മത്സര വിജയകിളിലാരെങ്കിലും ഇന്ത്യക്കൊപ്പം ഗ്രൂപ്പിൽ നിന്ന് സെമി ഫൈനലിൽ എത്തുക. നിലവിൽ റൺറേറ്റിൽ പാകിസ്ഥാനാണ് മുന്നിൽ. അതുകൊണ്ടു തന്നെ മികച്ച റൺ റേറ്റിൽ ജയിച്ചാൽ മാത്രമേ ബംഗ്ലാദേശിന് സാധ്യതയുള്ളൂ. സിംബാബ്വേക്കെതിരെ ഇന്ത്യ ജയിച്ചാൽ ഇംഗ്ലണ്ടായിരിക്കും ഇന്ത്യയുടെ സെമി എതിരാളികൾ. തോറ്റാൽ ന്യൂസിലാൻഡിനെ നേരിടേണ്ടി വരും.
മത്സരത്തിൽ 13 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ നെതർലൻഡ്സ് വീഴ്ത്തിയത്. ഇതോടെ ഇന്ത്യ സെമിയിലെത്തി. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നെതര്‍ലന്‍ഡ്സ് നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.