EPL 2022 European Football Foot Ball Top News

മാർക്കസ് റാഷ്ഫോർഡിന് നൂറാം ഗോൾ ; മാൻ യുണൈറ്റഡ് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി

October 31, 2022

മാർക്കസ് റാഷ്ഫോർഡിന് നൂറാം ഗോൾ ; മാൻ യുണൈറ്റഡ് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി

ഞായറാഴ്ച ഓൾഡ് ട്രാഫോർഡിൽ വെസ്റ്റ് ഹാമിനെ 1-0 ന് തോൽപ്പിച്ച്  മാഞ്ചസ്റ്റർ യുണൈറ്റഡ്. ക്ലബിന്   വേണ്ടി  മാർക്കസ് റാഷ്ഫോർഡ് തന്‍റെ   നൂറാം ഗോൾ നേടി എന്ന നാഴികകല്ല്‌ വിജയ ഗോളോടെ ഇംഗ്ലീഷ് താരം നേടിയെടുത്തു.വിജയത്തോടെ ചെല്‍സിയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് എത്തിയ യുണൈറ്റഡ് കാമ്പ് നിലവില്‍ ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ ആണ്.സിറ്റി,ആഴ്സണല്‍ ,എന്നിവര്‍ ഒഴികെയുള്ള മറ്റു മുന്‍ ഇംഗ്ലീഷ്  ക്ലബുകള്‍ മോശം ഫോമില്‍ ഉള്ളത് കാരണം  ഈ സീസണില്‍ ടോപ്‌ ഫോറില്‍ എത്താം എന്ന വിശ്വാസത്തില്‍ ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

Man Utd 1 West Ham 0 LIVE REACTION: De Gea heroics deny Hammers as Utd win  through Rashford milestone goal – latest | The Sun

ഏറെക്കുറെ അവസരങ്ങൾ സൃഷ്ടിക്കാൻ പാടുപെട്ട റെഡ് ഡെവിള്‍സ് വിജയ ഗോള്‍ നേടിയത് 38 ആം മിനുട്ടില്‍ ആയിരുന്നു.ക്രിസ്റ്റ്യൻ എറിക്സന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ റാഷ്ഫോർഡ് വിജയ ഗോള്‍ നേടി.വളരെ മികച്ച സേവുകളോടെ  യുണൈറ്റഡിന്റെ വല കാത്ത്  ഡേവിഡ് ഡി ഗിയയും ഫോമിലേക്ക് ഉയര്‍ന്നത് യുണൈറ്റഡിന് നേട്ടമായി.വിജയത്തോടെ ഈ സീസണിൽ പ്രീമിയർ ലീഗിൽ ആദ്യമായാണ് യുണൈറ്റഡ് ഒരു ദിവസം പോസിറ്റീവ് ഗോൾ വ്യത്യാസത്തിൽ അവസാനിപ്പിക്കുന്നത്.

Leave a comment