ലിയാം ലിവിംഗ്സ്റ്റണിന് ടി20 ലോകകപ്പ് നഷ്‌ടമായേക്കുമെന്ന് റിപ്പോർട്ട്
വരാനിരിക്കുന്ന 2022 ടി20 ലോകകപ്പിൽ ഹാർഡ്-ഹിറ്റിംഗ് ബാറ്റ്സ്‌മാൻ ലിയാം ലിവിംഗ്സ്റ്റണിന് കളിക്കാനായേക്കില്ലെന്ന് റിപ്പോർട്ട്. എന്നിരുന്നാലും ടൂർണമെന്റിന് മുന്നോടിയായി താരത്തിന് ഫിറ്റ്നെസ് വീണ്ടെടുക്കാൻ സാധിച്ചേക്കുമെന്നാണ് വിശ്വാസമെന്ന് ഇംഗ്ലണ്ട് നായകൻ ജോട് ബട്‌ലർ പറഞ്ഞു.
ദി ഹൺഡ്രഡ് ടൂർണമെന്റിൽ കണങ്കാലിന് പരിക്കേറ്റാണ് ഇംഗ്ലീഷ് ബാറ്റർ ലിയാം ലിവിംഗ്സ്റ്റൺ പുറത്താവുന്നത്. ആറ് മത്സരങ്ങളിൽ നിന്ന് 34.60 ശരാശരിയിൽ 173 റൺസും 145.37 സ്‌ട്രൈക്ക് റേറ്റുമായി 119 റൺസുമായി ലിവിംഗ്‌സ്റ്റൺ മികച്ച ഫോമിലായിരുന്നു. പരിക്ക് കാരണം അടുത്തിടെ പാകിസ്ഥാനെതിരായി നടന്ന ഏഴ് മത്സരങ്ങളുടെ ടി20 പരമ്പരയിലും ലിവിംഗ്സ്റ്റണിന് കളിക്കാനായിരുന്നില്ല.
അതേസമയം ഓസ്ട്രേലിയയ്ക്കെതിരായി നടക്കുന്ന ആദ്യ ടി20യിൽ സ്ഥിരം നായകൻ ജോസ് ബട്‌ലർ തിരിച്ചെത്തിയിരുന്നു. നേരത്തെ തന്നെ ഫിറ്റ്നെസ് വീണ്ടെടുത്തിരുന്നെങ്കിലും ലോകകപ്പിനു മുന്നോടിയായി റിസ്‌ക് എടുക്കേണ്ടെന്നു കരുതിയാണ് പാകിസ്ഥാൻ പരമ്പരയിൽ ഇറങ്ങാതിരുന്നതെന്നും ബട്‌ലർ വ്യക്തമാക്കി. ഓസീസിനെതിരെ മടങ്ങിയെത്തിയ ബട്‌ലർ 32 പന്തിൽ നിന്നും 68 റൺസുമായി തിളങ്ങുകയും ചെയ്തിരുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇംഗ്ലണ്ട് ടീം: ജോസ് ബട്ട്‌ലർ (ക്യാപ്റ്റൻ), മോയിൻ അലി, ഫിൽ സാൾട്ട്, അലക്‌സ് ഹെയ്‌ൽസ്, ഡേവിഡ് മലൻ, ലിയാം ലിവിംഗ്‌സ്റ്റൺ, ഹാരി ബ്രൂക്ക്, ബെൻ സ്‌റ്റോക്‌സ്, സാം കുറാൻ, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, ക്രിസ് ജോർദാൻ, ആദിൽ റഷീദ്, റീസ് ടോപ്ലി, മാർക്ക് വുഡ്






































