Cricket Cricket-International Top News

റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി ബാബര്‍ അസം-മുഹമ്മദ് റിസ്‌വാന്‍ സഖ്യം

September 23, 2022

author:

റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി ബാബര്‍ അസം-മുഹമ്മദ് റിസ്‌വാന്‍ സഖ്യം

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യിലെ 10 വിക്കറ്റ് ജയത്തോടെ പാകിസ്ഥാന്‍ ഓപ്പണര്‍മാരായ ബാബര്‍ അസം- മുഹമ്മദ് റിസ്‌വാന്‍ സഖ്യം സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകള്‍. അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ടീം വിക്കറ്റ് നഷ്ടമില്ലാതെ 200 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നത്. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇവരുടെ തന്നെയാണ്.

സ്വന്തം റെക്കോര്‍ഡ് തന്നെയാണ് ഇരുവരും തിരുത്തി എഴുതിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ 203 റണ്‍സാണ് ഇരുവരും നേടിയത്. 2021 ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇരുവരും 197 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ബാബറിനെ തേടി മറ്റൊരു റെക്കോര്‍ഡ് കൂടിയെത്തി. സ്‌കോര്‍ പിന്തുടരുമ്പോള്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് പട്ടികയില്‍ ബാബറുമെത്തി.

കറാച്ചി നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 199 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 19.3 ഓവറില്‍ ലക്ഷ്യം മറികടന്നു. ബാബര്‍ 52 പന്തില്‍ പുറത്താവാതെ നേടിയ 110 റണ്‍സാണ് ആതിഥേയരെ അനായാസ വിജയത്തിലേക്ക് നയിച്ചത്. മുഹമ്മദ് റിസ്‌വാന്‍ 51 പന്തില്‍ 88 റണ്‍സുമായി ബാബറിന് കൂട്ടുനിന്നു.

Leave a comment