Cricket Cricket-International Top News

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇംഗ്ലണ്ടിലെ ഓവല്‍ ഗ്രൗണ്ട് വേദിയാവും

September 21, 2022

author:

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇംഗ്ലണ്ടിലെ ഓവല്‍ ഗ്രൗണ്ട് വേദിയാവും

അടുത്തവര്‍ഷം നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇംഗ്ലണ്ടിലെ ഓവല്‍ ഗ്രൗണ്ട് വേദിയാവും. 2025ലെ ഫൈനലിന് ഇംഗ്ലണ്ടിലെ ലോര്‍ഡ്സ് ആണ് വേദിയാവുക. ഈ വര്‍ഷം ജൂലൈയില്‍ ബര്‍മിങ്ഹാമില്‍ നടന്ന ഐസസി ഭരണസമിതി യോഗമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

എന്നാല്‍ വേദികള്‍ തീരുമാനിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ടിലെ സതാംപ്ടണായിരുന്നു വേദിയായത്. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ കീഴടക്കി ന്യൂസിലന്‍ഡ് ആദ്യ കിരീടം നേടി. എന്നാല്‍ മത്സരം മഴമൂലം നിരവധി തവണ തടസപ്പെട്ടപ്പോള്‍ ഇംഗ്ലണ്ടിനെ വേദിയായി തെരഞ്ഞെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.

വേദികള്‍ തീരുമാനിച്ചെങ്കിലും ഫൈനലിന്‍റെ തീയതികള്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് നാലിന് തുടങ്ങിയ ലോക ചാമ്പ്യന്‍ഷിപ്പ് സീസണ്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെയാണ് അവസാനിക്കുക. 10 മത്സരങ്ങളില്‍ ആറ് ജയങ്ങളും ഒരു തോല്‍വിയും മൂന്ന് സമനിലയുമുള്ള ഓസ്ട്രേലിയ 84 പോയിന്‍റും 70 വിജയശതമാനവുമായി ഒന്നാം സ്ഥാനത്തുണ്ട്.

അതേസമയം പത്ത് മത്സരങ്ങളില്‍ ആറ് ജയവും നാലു തോല്‍വിയുമുണ്ടെങ്കിലും 72 പോയന്‍റും 60 വിജയശതമാവുമായാണ് ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ കളിക്കാന്‍ ഇപ്പോഴും സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്.

Leave a comment