European Football Foot Ball Top News

റയല്‍ മാഡ്രിഡിന്‍റെ അശ്വമേധം തടയാന്‍ റയല്‍ ബെറ്റിസ്‌

September 3, 2022

റയല്‍ മാഡ്രിഡിന്‍റെ അശ്വമേധം തടയാന്‍ റയല്‍ ബെറ്റിസ്‌

ലാ ലിഗ സീസണില്‍  100% വിജയ  റെക്കോർഡുകളുള്ള  രണ്ട് ടീമുകൾ ശനിയാഴ്ച ഏഴേമുക്കാലിന്   ബെർണബ്യൂവിൽ കൊമ്പുകോർക്കും.ലീഗ് നേതാക്കളായ റയൽ മാഡ്രിഡ് രണ്ടാം സ്ഥാനക്കാരായ റയൽ ബെറ്റിസിനെ സ്വാഗതം ചെയ്യുന്നു.കഴിഞ്ഞ തവണ എസ്പാൻയോളിനെതിരെ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് 3-1ന് വിജയിച്ചു, അതേസമയം റയൽ ബെറ്റിസും ഓഗസ്റ്റ് 26 ന് ഒസാസുനയ്‌ക്കെതിരെ 1-0 ന് വിജയത്തോടെ കാമ്പെയ്‌നിലെ തങ്ങളുടെ മൂന്നാമത്തെ വിജയം സ്വന്തമാക്കി.

 

2022-23 കാമ്പെയ്‌നിന്റെ തുടക്കത്തിൽ തന്നെ റയല്‍ മാഡ്രിഡ്‌ തങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നതില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നുണ്ട്.ഓഗസ്റ്റ് 10 ന് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ തോൽപ്പിച്ച് യുവേഫ സൂപ്പർ കപ്പ് ഉയർത്തിയത് മുതല്‍ അൽമേരിയ, സെൽറ്റ വിഗോ, എസ്പാൻയോൾ എന്നീ ടീമുകള്‍ക്കെതിരെ എല്ലാ മേഘലയിലും മികച്ച രീതിയില്‍ പ്രകടനം പുറത്തെടുത്ത് കൊണ്ടാണ് റയല്‍ വിജയം നേടിയത്.എന്നാല്‍ നാളത്തെ മത്സരം അത് പോലെ എളുപ്പം ആവുമെന്ന് പറയുക ബുദ്ധിമുട്ട് ആയിരിക്കും.വമ്പന്‍ ടീമുകള്‍ അല്ലെങ്കിലും തരകെടില്ലാത്ത ടീമുകള്‍ക്കെതിരെ തന്നെ ആണ് ബെറ്റിസും ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്. അതിനാല്‍ റയലിന്റെ മുന്നേറ്റ നിരയെ പിടിച്ചു നിര്‍ത്തി ഒരു സമനില നേടാനുള്ള കെല്‍പ്പ് അവര്‍ക്കുണ്ട്.കൂടാതെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ബെറ്റിസ്‌ പ്രതിരോധം  ഒരു ഗോള്‍ മാത്രമേ വഴങ്ങിയിട്ടുള്ളൂ.എന്തായാലും  മാഡ്രിഡ്‌ നിരയെ പരീക്ഷിക്കാന്‍ പോന്ന ഒരു മത്സരം തന്നെ ആയിരിക്കും നാളെ ബെര്‍ണാബ്യുവില്‍ നടക്കാന്‍ പോകുന്നത് എന്നതില്‍ ഒരു സംശയം വേണ്ട.

Leave a comment