EPL 2022 European Football Foot Ball Top News

ഇത്തവണ എതിരാളി വെസ്റ്റ് ഹാം; വിജയം ചെല്‍സിക്ക് അനിവാര്യം

September 3, 2022

ഇത്തവണ എതിരാളി വെസ്റ്റ് ഹാം; വിജയം ചെല്‍സിക്ക് അനിവാര്യം

ശനിയാഴ്ച ലണ്ടൻ ഡെർബിയിൽ വെസ്റ്റ് ഹാം യുണൈറ്റഡിന് നേരിടേണ്ടത് ലീഗില്‍ പത്താം സ്ഥാനത്തും കൂടാതെ സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന ചെല്‍സിയേയാണ്.ചെല്‍സി ഇതുവരെ പ്രീമിയര്‍ ലീഗില്‍ രണ്ട് വിജയം മാത്രമേ നേടിയുള്ളൂ എങ്കില്‍ ഒരു വിജയം കൊണ്ട് വെസ്റ്റ് ഹാമിന് തൃപ്തിപ്പെടെണ്ടി വന്നു.ഇന്ത്യന്‍ സമയം ഏഴര മണിക്ക് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ആണ് മത്സരം നടക്കാന്‍ പോകുന്നത്.

Chelsea Vs. West Ham United Preview, Probable Line-Up, Team News -  FutballNews.com

ചെല്‍സിയുടെ നിലവാരം പോരെന്നു തുറന്നു പറഞ്ഞ ടുഷലിന് ഇനി ഒരു ഒഴിവു കഴിവും പറയാന്‍ കഴിയില്ല.ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ ഡെഡ് ലൈന്‍ പാതിരാത്രി വരെ പുതിയ താരങ്ങള്‍ക്ക് വേണ്ടി ചെല്‍സി മറ്റ് ക്ലബുകളുമായി  നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരുന്നു.അതിന്‍റെ ഫലമായി ഇപ്പോള്‍ ഇതാ ഒബമയെങ്ങ് ടുഷലിനു വേണ്ടി ചെല്‍സി കീഴില്‍ കളിക്കും.വെസ്‌ലി ഫൊഫാനയ്ക്ക് ഉടനടി അരങ്ങേറ്റത്തിനു അവസരം നല്‍കാന്‍ ആണ് ടുഷലിന്റെ തീരുമാനം.സക്കറിയയും ഔബമേയങ്ങിനും അവരുടെ ആദ്യ മത്സരത്തിനു വേണ്ടി കാത്തിരിക്കേണ്ടി വരും എന്നാണ് അറിയാന്‍ കഴിഞ്ഞത്.കൂടാതെ റീസ് ജെയിംസ്, ട്രെവോ ചലോബ, റൂബൻ ലോഫ്റ്റസ്-ചീക്ക് എന്നിവർ  ടീമിലേക്ക് മടങ്ങി എത്തുന്നത്‌ ചെല്‍സിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു.തുടര്‍ച്ചയായ മൂന്നു തോല്‍വിക്ക് ശേഷം ഒരു വിജയവും ശക്തര്‍ ആയ ടോട്ടന്‍ഹാമിനെ സമനിലയില്‍ തളക്കുകയും ചെയ്ത വെസ്റ്റ് ഹാം കൂടുതല്‍ ഫോമിലേക്ക് ഉയരുന്ന ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നുണ്ട്.കൂടാതെ ലൂക്കാസ് പാക്വെറ്റയുടെ വരവും ടീമിനെ  കൂടുതല്‍   അപകടകാരികള്‍ ആക്കുന്നു.

Leave a comment