European Football Foot Ball Top News

ലാലിഗയില്‍ ഇന്ന് രണ്ടു മത്സരങ്ങള്‍

August 19, 2022

ലാലിഗയില്‍ ഇന്ന് രണ്ടു മത്സരങ്ങള്‍

എസ്പാൻയോളും റയോ വല്ലെക്കാനോയും തങ്ങളുടെ ആദ്യ വിജയം തേടി ഇന്നത്തെ ലാലിഗ മത്സരത്തില്‍ ഇരുവരും കൊമ്പുകോര്‍ക്കുന്നു.ഇന്ത്യന്‍ സമയം പതിനൊന്നര മണിക്ക് ആണ് മത്സരം.സെൽറ്റ വിഗോയെ 2-2ന് സമനിലയിൽ തളച്ച എസ്പ്യനോള്‍ മികച്ച രീതിയില്‍ ഉള്ള തിരിച്ചുവരവ് ആദ്യ മത്സരത്തില്‍ തന്നെ കാഴ്ച്ചവെച്ചപ്പോള്‍ കരുത്തര്‍ ആയ ബാഴ്സലോണയേ അവരുടെ ഹോം ഗ്രൗണ്ടില്‍ പോയി തളച്ച വലക്കാനോയും മികച്ച തുടക്കമാണ് ലീഗില്‍ നടത്തിയത്.അതിനാല്‍ ആദ്യ വിജയത്തിന് വേണ്ടി ഇരു ടീമുകളും പലും നഖവും ഉപയോഗിച്ച് പോരിനു ഇറങ്ങുമെന്ന് ഉറപ്പ്.

Espanyol vs Rayo Vallecano Predictions & Match Preview

ലാലിഗയിലെ മറ്റൊരു മത്സരത്തില്‍ ആദ്യ ദിവസത്തെ നിരാശാജനകമായ തോൽവിയിൽ നിന്ന് തിരിച്ചുവരാനുള്ള ലക്ഷ്യത്തില്‍ ഉള്ള  സെവിയ്യ,റയൽ വല്ലാഡോളിഡിനെ നേരിടും. വല്ലാഡോളിഡും  എതിരില്ലാത്ത മൂന്നു ഗോളിന് വിയാറയലിനോട് പരാജയപ്പെട്ടു.അതിനാല്‍ ഇരു ടീമുകള്‍ക്കും ജയം ഇന്നത്തെ മത്സരത്തില്‍ അനിവാര്യമാണ്.

 

Leave a comment