യാൻ സോമറിനെ ഡി ഹെയയുടെ ബാക്കപ്പായി എത്തിക്കാൻ യുണൈറ്റഡിന്റെ നീക്കം
സ്പാനിഷ് ഗോൾ കീപ്പർ ഡി ഹെയക്ക് ബാക്ക് അപ്പ് ഓപ്ഷനെ തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർഗോളിയെ ടീമിലെത്തിക്കാൻ ഒരുങ്ങുന്നു. ജർമൻ ക്ലബ് ബൊറൂസിയ മോൻഷെൻഗ്ലാഡ്ബാഷിന്റെ യാൻ സോമറിനെ സൈൻ ചെയ്യാനാണ് റെഡ് ഡെവിൾസ് സാധ്യതകൾ തേടുന്നത്.
അടുത്ത സീസണിൽ 33-കാരനായ സോമറിന്റെ കരാർ മോൻഷെൻഗ്ലാഡ്ബാഷുമായി അവസാനിക്കാനിരിക്കുന്ന അവസരം ഉപയോഗിക്കാനാണ് യുണൈറ്റഡിന്റെ നീക്കം. ഡി ഹെയയാണ് നിലവിൽ വല കാക്കുന്നതെങ്കിലും കഴിഞ്ഞ മത്സരത്തിലെ ഉൾപ്പടെ നിരവധി പിഴവുകൾ താരം വരുത്തുന്നത് യുണൈറ്റഡിന് തലവേദനയായി മാറിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഡി ഗിയക്ക് ബാക് ആയി പരിചയസമ്പന്നനായി ഗോളിയെ വേണമെന്നാണ് ടെൻ ഹാഗിന്റെ നിലപാട്. തുടർന്നാണിപ്പോൾ സോമറിനെ സൈൻ ചെയ്യാനുള്ള ആലോചന യുണൈറ്റഡ് നേതൃത്വത്തിൽ നടക്കുന്നതായി സ്വിസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം പ്രീമിയർ ലീഗിലെ തന്നെ മറ്റ് ചില ക്ലബുകളും ഈ താരത്തെ നോട്ടമിട്ടതായാണ് റിപ്പോർട്ട്.






































