Cricket Cricket-International Top News

ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുക എന്നതാണ് ഓസ്ട്രേലിയയുടെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് മഗ്രാത്ത്

August 15, 2022

author:

ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുക എന്നതാണ് ഓസ്ട്രേലിയയുടെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് മഗ്രാത്ത്

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ഏറ്റവും വലിയ വെല്ലുവിളി അടുത്തവര്‍ഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കുക എന്നതാണെന്ന് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത്. 2004-ല്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കാനുള്ള ഭാഗ്യമുണ്ടായെങ്കിലും പിന്നീട് അത് ആവര്‍ത്തിക്കാൻ ഓസീസിന് സാധിച്ചിട്ടില്ല.

ഇന്ത്യയിലേക്ക് പരമ്പരക്ക് എത്തുമ്പോള്‍ കൃത്യമായ ആസൂത്രണത്തോടെ വന്നാലെ ജയിച്ചു മടങ്ങാനാവൂ എന്നു പറഞ്ഞ മക്‌ഗ്രാത്ത് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പ നേടുക എന്നത് തന്നെയാണ് ഓസ്ട്രേലിയിയുടെ ഏറ്റവും വലിയ വെല്ലുവിളിയെന്നും കൂട്ടിച്ചേർത്തു. ഐപിഎല്ലിന്‍റെ വരവോടെ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ പിച്ചുകളോ ഇവിടുത്തെ സാഹചര്യങ്ങളോ ഇപ്പോള്‍ അത്ര അപരിചിതമല്ല.

അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്കായി ഇന്ത്യയിലെത്തുക. നാലു മത്സരങ്ങായിരിക്കും പരമ്പരയിലുണ്ടാകുക. കഴിഞ്ഞ രണ്ടു തവണയും ഓസ്ട്രേലിയയെ ഓസ്ട്രേലിയിയല്‍ തോല്‍പ്പിച്ച് ഇന്ത്യ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി നേടിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *