Cricket Cricket-International Top News

ഏഷ്യാ കപ്പില്‍ ഇന്ത്യ തന്നെ ഫേവറ്റൈറ്റുകളെന്ന് സൽമാൻ ബട്ട്

August 15, 2022

author:

ഏഷ്യാ കപ്പില്‍ ഇന്ത്യ തന്നെ ഫേവറ്റൈറ്റുകളെന്ന് സൽമാൻ ബട്ട്

ഈ മാസം അവസാനം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ തന്നെയാണ് ഫേവറൈറ്റുകളെന്ന് വ്യക്തമാക്കി മുന്‍ പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ബട്ട്. ഇന്ത്യ സമീപകാലത്ത് ആസാമാന്യ പ്രകടനമാണ് പുറത്തെടുക്കുന്നത്. അതിനവരെ സഹായിക്കുന്നത് ഓരോ കളിക്കാരനും ഒത്ത പകരക്കാരുണ്ടെന്നതാണെന്ന് അഭിപ്രായപ്പെട്ട താരം അവരെയെല്ലാം പരീക്ഷിച്ച് രാജ്യാന്തര മത്സര പരിചയം നേടിക്കൊടുക്കാൻ ഇന്ത്യക്ക് കഴിഞ്ഞതും വലിയ കാര്യമാണെന്ന് കൂട്ടിച്ചേർത്തു.

ഇതുകൊണ്ടാണ് ഇന്ത്യയെ ഫേവറൈറ്റുകള്‍ എന്ന് ആളുകള്‍ വിളിക്കുന്നത്. പാകിസ്ഥാനും മികച്ച ടീമാണെങ്കിലും അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യയെ പോലെ മികച്ച പകരക്കാരുടെ നിരയില്ലാത്തത് തിരിച്ചടിയാവും. അതുണ്ടാക്കാന്‍ ശ്രമിച്ചിട്ടുമില്ല. അതിന് കാരണം നമ്മുടെ നിലവിലെ സമ്പ്രദായത്തിലുളള വിശ്വാസമില്ലായ്മയാണെന്നും ബട്ട് കൂട്ടിച്ചേർത്തു. എങ്കിലും ഇന്ത്യ കഴിഞ്ഞാല്‍ പാക്കിസ്ഥാന് തന്നെയാണ് സാധ്യതകള്‍ കൂടുതല്‍. കാരണം, തങ്ങളുടേതായ ദിവസം ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ അവര്‍ക്കാവും.

Leave a comment