Cricket Cricket-International IPL IPL-Team Top News

ചെന്നൈ വിടാൻ ജഡേജ, വരുന്ന സീസണില്‍ പുതിയ ടീമിലേക്ക് മാറാൻ നീക്കം

August 15, 2022

author:

ചെന്നൈ വിടാൻ ജഡേജ, വരുന്ന സീസണില്‍ പുതിയ ടീമിലേക്ക് മാറാൻ നീക്കം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മുന്‍ നായകനും വിശ്വസ്ത താരവുമായിരുന്ന രവീന്ദ്ര ജഡേജ വരുന്ന സീസണില്‍ പുതിയ ടീമിലേക്ക് ചേക്കേറിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഐപിഎല്‍ സീസണുശേഷം ചെന്നൈ ടീമുമായി ഓണ്‍ ലൈനിലോ ഓഫ് ലൈനിലോ യാതൊരു ബന്ധവും ജഡേജ പുലര്‍ത്തുന്നില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

കഴിഞ്ഞ ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ധോണിയേക്കാള്‍ കൂടുതല്‍ തുട മുടക്കിയാണ് ചെന്നൈ ജഡേജയെ നിലനിര്‍ത്തിയത്. എന്നാല്‍ ചൈന്നയില്‍ കളിച്ചേ വിരമിക്കൂവെന്ന ധോണിയുടെ പ്രസ്താവനയോടെ അടുത്ത സീസണിലും ചെന്നൈയെ ധോണിയെ നയിക്കുമെന്നാണ് വിലയിരുത്തല്‍.

ഐപിഎല്ലിനിടെ പരിക്കേറ്റശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയിലൂടെ കായികക്ഷമത വീണ്ടെടുകകാനുള്ള ശ്രമങ്ങളില്‍ മുഴുകിയ ജഡേജ ഇക്കാര്യങ്ങളൊന്നും ചെന്നൈ ടീമിനെ അറിയിച്ചിരുന്നില്ല. പരിക്ക് മാറി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ജഡേജ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ സെഞ്ചുറി നേടി തിളങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിന്‍റെ തുടക്കത്തില്‍ എം എസ് ധോണിയില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ജഡേജക്ക് കീഴില്‍ ചെന്നൈക്ക് എട്ടുകളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമെ ജയിക്കാനായുള്ളു. തുടര്‍ന്ന് ജഡേജയെ മാറ്റി ക്യാപ്റ്റന്‍ സ്ഥാനത്ത് ധോണിയെ തന്നെ ചെന്നൈ ടീം മാനേജ്‌മെന്‍റ് തിരികെ കൊണ്ടുവരികയും ചെയ്‌തിരുന്നു.

Leave a comment