Cricket Cricket-International Top News

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വിവിഎസ് ലക്ഷ്മണ്‍ പരിശീലകൻ

August 13, 2022

author:

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വിവിഎസ് ലക്ഷ്മണ്‍ പരിശീലകൻ

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വിവിഎസ് ലക്ഷ്മണ്‍ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനാകും. നേരത്തെ തന്നെ ഈ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇപ്പോൾ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ രാഹുല്‍ ദ്രാവിഡ് ഏഷ്യാ കപ്പിനുള്ള ടീമിനെ പരിശീലിപ്പിക്കുന്നതുകൊണ്ടാണ് പകരക്കാരനായി ലക്ഷ്മൺ എത്തുന്നത്.

ഈയിടെ അവസാനിച്ച അയര്‍ലന്‍ഡിനെതിരായ പരമ്പരയിലും ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലകനായിരുന്നു. മൂന്ന് മത്സരങ്ങളാണ് സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലുള്ളത്. ഓഗസ്റ്റ് 18, 20, 22 തീയ്യതികളിലാണ് ഇന്ത്യ-സിംബാബ്‌വെ മത്സരങ്ങള്‍ നടക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്. സിംബാബ്‌വെ പര്യടനത്തില്‍ കളിക്കുന്ന ദീപക് ഹൂഡയും കെ എല്‍ രാഹുലും ഏഷ്യ കപ്പിനുള്ള ടീമിലും ഇടം നേടിയിട്ടുണ്ട്. ഹൂഡയും രാഹുലും സിംബാബ്‌വെയില്‍ നിന്ന് നേരിട്ട് ദുബായിലേക്ക് പറക്കുമെന്ന് ജയ് ഷാ പറഞ്ഞു.

Leave a comment