Cricket Cricket-International Top News

ബംഗ്ലാദേശിന്റെ ടി20 ക്രിക്കറ്റ് ടീം നായകനായി ഷാക്കിബ് അൽ ഹസനെ നിയമിച്ചു

August 13, 2022

author:

ബംഗ്ലാദേശിന്റെ ടി20 ക്രിക്കറ്റ് ടീം നായകനായി ഷാക്കിബ് അൽ ഹസനെ നിയമിച്ചു

ബംഗ്ലാദേശിന്റെ ടി20 ക്രിക്കറ്റ് ടീം നായകനായി ഷാക്കിബ് അൽ ഹസനെ നിയമിച്ചു. വെറ്ററൻ ഓൾറൗണ്ടർ യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പിലും പിന്നീട് ന്യൂസിലൻഡിനെതിരായ ത്രിരാഷ്ട്ര പരമ്പരയിലും ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിലും ടീമിനെ നയിക്കാനാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

പുതുതായി നിയമിതനായ ടി20 ക്യാപ്റ്റൻ നൂറുൽ ഹസൻ ഉൾപ്പെടെ നിരവധി പ്രധാന ഫസ്റ്റ്-ടീം താരങ്ങൾ പരിക്കിറ്റിന്റെ പിടിയിലായതിനാലാണ് ഷാക്കിബ് അൽ ഹസനെ നായക സ്ഥാനത്തേക്ക് പരിഗണിച്ചത്. സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിൽ കൈവിരലിന് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നതിനാലാണ് ഹസൻ കോണ്ടിനെന്റൽ ടൂർണമെന്റിൽ നിന്ന് പിന്മാറാനും കാരണമായത്.

ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ അടുത്തിടെ ടീമിന്റെ ടെസ്റ്റ് നായകനായും നിയമിച്ചിരുന്നു. വാതുവെപ്പ്‌ കമ്പനിയായ ബെറ്റ് വിന്നര്‍ ന്യൂസുമായി സഹകരണത്തിലേർപ്പെട്ട ഷാക്കിബിനെ ബോർഡ് കർശനമായ താക്കീത് നൽകിയിരുന്നു. തുടർന്ന് ഇവരുമായുള്ള ബന്ധം അവസാനിപ്പിച്ചതിനു ശേഷമാണ് നായകനായുള്ള പ്രഖ്യാപനവും വരുന്നത്.

Leave a comment

Your email address will not be published. Required fields are marked *