European Football Foot Ball Top News transfer news

എൻഡോംബെലെയുടെ കാര്യത്തിൽ ധാരണയിൽ എത്തി നപോളിയും ടോട്ടെനവും.

August 13, 2022

author:

എൻഡോംബെലെയുടെ കാര്യത്തിൽ ധാരണയിൽ എത്തി നപോളിയും ടോട്ടെനവും.

ടൻഗുയ് എൻഡോംബലെയുടെ കാര്യത്തിൽ നപോളിയും ടോട്ടനവും തമ്മിൽ ധാരണയിൽ എത്തി. വായ്പ അടിസ്ഥാനത്തിൽ ആയിരിക്കും എൻഡോംബലെ നപോളിക്കായി കളിക്കുക. സീസണിന് അവസാനം താരത്തെ സ്ഥിരപ്പെടുത്താൻ ഉള്ള ഓപ്ഷൻ കൂടി ഡീലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നപോളിയുടെ ഡയറക്ടർ ആയ ഗ്വിൻടോലി വ്യക്തിഗത നിബന്ധനകൾ ചർച്ച ചെയ്യുന്നതിൻ്റെ ഭാഗമായി എൻഡോംബലെയുടെ ഏജൻ്റുമായി പാരിസിൽ വെച്ച് കൂടികാഴ്ച നടത്തി.

കൂടാതെ ഈ യാത്രയിൽ ഗ്വിൻടോലി പിഎസ്ജിയുമായും കൂടിക്കാഴ്ച നടത്തി. ഫബിയൻ റൂയിസിൻ്റെയൂം കെയ്ലോർ നവാസിൻ്റെയും കാര്യത്തിൽ ആണ് ഇരു കൂട്ടരും തമ്മിൽ കൂടികാഴ്ച നടത്തിയത്. ചർച്ച നല്ല രീതിയിൽ മുമ്പോട്ട് പോകുകയാണ്. ഫാബിയാൻ്റെ പിഎസ്ജിയിലേക്ക് ഉള്ള വരവിനായി ഇനി അധികം കാത്തിരിക്കേണ്ട ആവശ്യകതയില്ല. ഉടൻ തന്നെ അത് ഉണ്ടാകുന്നതാണ്.

Leave a comment