Cricket Cricket-International Top News

യുഎഇ ടി20 ലീഗിനായുള്ള ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് എംഐ എമിറേറ്റ്‌സ്

August 12, 2022

author:

യുഎഇ ടി20 ലീഗിനായുള്ള ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് എംഐ എമിറേറ്റ്‌സ്

യുഎഇയുടെ ഇന്റർനാഷണൽ ലീഗ് ടി20യുടെ ഉദ്ഘാടന പതിപ്പിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥതയിലുള്ള എംഐ എമിറേറ്റ്‌സ് തങ്ങളുടെ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അബുദാബി ആസ്ഥാനമായുള്ള സ്ക്വാഡിൽ വിഖ്യാത വെസ്റ്റ് ഇൻഡീസ് താരങ്ങളായ കീറൺ പൊള്ളാർഡ്, ഡ്വെയ്ൻ ബ്രാവോ, നിക്കോളാസ് പുരാൻ, ന്യൂസിലൻഡ് പേസ് ബോളർ ട്രെന്റ് ബോൾട്ട് എന്നിവരുൾപ്പെടെയുള്ള മുൻകാല പ്രതിഭകളും ഇന്നത്തെ പ്രതിഭകളുമാണ് അണിനിരക്കുന്നത്.

എല്ലാ കളിക്കാരും പുതിയ യുഎഇ അധിഷ്ഠിത ഫ്രാഞ്ചൈസി ടൂർണമെന്റിന്റെ ഉദ്ഘാടന പതിപ്പിനായി എംഐ എമിറേറ്റ്സിനായി കളിക്കാനെത്തുമെന്നും സ്ഥിരീകരണമുണ്ട്. കൂടാതെ മുംബൈ ഇന്ത്യൻസിന്റെ പരമ്പരാഗത ബ്ലൂ, ഗോൾഡൻ ജേഴ്‌സി തന്നെയാണ് യുഎഇ ടീമിനും സമ്മാനിച്ചിരിക്കുന്നത്. 2023 ജനുവരി 6 മുതൽ ഫെബ്രുവരി 12 വരെ ഉദ്ഘാടന ILT20 ലീഗ് നടക്കുമെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് ജൂണിൽ സ്ഥിരീകരിച്ചിരുന്നു.

ILT20-നുള്ള MI എമിറേറ്റ്സ് സ്ക്വാഡ്

കീറോൺ പൊള്ളാർഡ്, ഡ്വെയ്ൻ ബ്രാവോ, നിക്കോളാസ് പുരാൻ, ട്രെന്റ് ബോൾട്ട്, ആന്ദ്രെ ഫ്ലെച്ചർ, ഇമ്രാൻ താഹിർ, സമിത് പട്ടേൽ, വിൽ സ്മീഡ്, ജോർദാൻ തോംസൺ, നജിബുള്ള സദ്രാൻ, സാഹിർ ഖാൻ, ഫസൽഹഖ് ഫാറൂഖി, ബ്രാഡ്‌ലി വീൽ, ബാസ് ഡി ലീഡ്

Leave a comment