Foot Ball ISL Top News

ഡ്യൂറൻഡ് കപ്പ് ചെന്നൈയിൻ എഫ്‌സിക്ക് ഉപകരാമേ ചെയ്യുള്ളൂ എന്ന് ക്യാപ്റ്റൻ അനിരുദ്ധ് ഥാപ്പ

August 10, 2022

ഡ്യൂറൻഡ് കപ്പ് ചെന്നൈയിൻ എഫ്‌സിക്ക് ഉപകരാമേ ചെയ്യുള്ളൂ എന്ന് ക്യാപ്റ്റൻ അനിരുദ്ധ് ഥാപ്പ

ഈ മാസം പതിനാറിന് തുടങ്ങാന്‍ ഇരിക്കുന്ന  ഡ്യൂറൻഡ് കപ്പ്‌ കളിക്കുന്നത്  തങ്ങളുടെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്ക് അനിവാര്യം ആണ് എന്ന് ചെന്നൈയിൻ എഫ്‌സി ക്യാപ്റ്റൻ അനിരുദ്ധ് ഥാപ്പ വിശ്വസിക്കുന്നു.ലോകത്തിലെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറാൻഡ് കപ്പിൽ എല്ലാ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്  ടീമുകളും ആദ്യമായി പങ്കെടുക്കും , ഒപ്പം അഞ്ച് ഐ-ലീഗ് ക്ലബ്ബുകളും നാല് സായുധ സേനാ ടീമുകളും കൂടെ ഉണ്ടാകും.

കൊൽക്കത്ത, ഇംഫാൽ, ഗുവാഹത്തി എന്നീ മൂന്ന് നഗരങ്ങളില്‍ ആയിരിക്കും ടൂര്‍ണമെന്റ് നടക്കാന്‍ പോകുന്നത്.”ഡ്യുറാൻഡ് കപ്പും ഐഎസ്എലും വളരെ വിത്യാസമായ ലീഗുകള്‍ ആണ്.സൂപ്പര്‍ ലീഗില്‍ ഏതൊക്കെ ടീമുകളിലാണ് കളിക്കുകയെന്ന് ഞങ്ങൾക്കറിയാം.എന്നാല്‍    ഡ്യുറാൻഡ് ലീഗ് അങ്ങനെ അല്ല.കളിക്കുന്നിടതോള്ളം ഓരോ ടീമിനെയും കൂടുതല്‍ ഞങ്ങള്‍ക്ക് അടുത്തറിയാന്‍ കഴിയുന്നു.പുതിയ മാനേജര്‍ ആയ തോമസ് ബ്രാഡാറികിന്റെ ഗെയിം പ്ലാനുമായി പൊരുത്തപ്പെടാനും ഇത് ഞങ്ങളെ സഹായിച്ചേക്കും. “താപ്പ ബ്രിഡ്ജിനോട് പറഞ്ഞു.

Leave a comment