European Football Foot Ball Top News

സമ്മര്‍ദത്തിനു മുന്നില്‍ സാവി മുട്ടുമടക്കുമോ ?

August 9, 2022

സമ്മര്‍ദത്തിനു മുന്നില്‍ സാവി മുട്ടുമടക്കുമോ ?

അടുത്ത ലാലിഗ  സീസന്‍ ആരംഭിക്കാന്‍ ഇരിക്കെ ബാഴ്സലോണ ബോര്‍ഡ് സമ്മര്‍ദച്ചുഴലില്‍ ആണ്.വാങ്ങിയ താരങ്ങളുടെ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കുക ,ക്ലബുകള്‍ക്ക് നല്‍കാനുള്ള പണത്തിന്‍റെ കാര്യത്തില്‍ തീര്‍പ്പ് വരുത്തുക,കരാര്‍ അവസാനിപ്പിക്കാന്‍ പോകുന്ന താരങ്ങള്‍ക്ക് ശേഷിക്കുന്ന തുക നല്‍കുക,എന്നിങ്ങനെ നൂറ് കൂട്ടം കാര്യങ്ങള്‍ക്ക് പോംവഴി കണ്ടെത്തേണ്ട ചുമതല ബാഴ്സയുടെ ചുമലില്‍ ആണ്.അതിനിടെ പല ഫുട്ബോള്‍ പണ്ടിറ്റുകളുടെ വാക്കാലുള്ള ആക്രമണവും നേരിടേണ്ടി വരുന്നു.

ബോര്‍ഡ് താങ്ങുന്നതിനേക്കാള്‍  പതിന്മടങ്ങ്‌ ആയിരിക്കും നിലവില്‍  സാവിയുടെ  തലയിലെ സമ്മര്‍ദം.കഴിഞ്ഞ സീസണില്‍ കോമാനെ വെച്ച് അളക്കുകയാണെങ്കില്‍ താരതമ്യേനെ ഭേദപ്പെട്ട പ്രകടനം ആണ്  അദ്ദേഹം പുറത്തെടുത്തത്.യൂറോപ്പ ലീഗിലെ തോല്‍വി ഒഴിച്ച് നിര്‍ത്തിയാല്‍ സീസണിന്റെ പകുതിയില്‍  ആടിയുലയുന്ന ബാഴ്സയെ മാറ്റിസ്ഥാപിച്ച് ലീഗിന്റെ അവസാനത്തില്‍ രണ്ടാം സ്ഥാനത് എത്തിക്കാന്‍ അദ്ദേഹത്തിനെ കൊണ്ട് കഴിഞ്ഞു.

Xavi can be Barca's Alex Ferguson, says presidential hopeful | Football  News - Hindustan Times

ഈ സീസണില്‍ ഒട്ടേറെ ഹൈ പ്രൊഫൈല്‍ താരങ്ങളുടെ വരവോടെ സാവിയില്‍ നിന്ന് ബോര്‍ഡ് പ്രതീക്ഷിക്കുന്നത് ഒരു ജാലവിദ്യയാണ്.സീസണ്‍ അവസാനിക്കുമ്പോള്‍ ലാലിഗ അല്ലെങ്കില്‍ ചാമ്പ്യന്‍സ് ലീഗ് ഇതില്‍ ഏതെങ്കിലും ഒന്ന് കാമ്പ് ന്യൂയില്‍ എത്തിയിലെങ്കില്‍ അടുത്ത സീസന്‍ സാവിക്ക് ദുഷ്കരം ആയേക്കും.4-3-3 എന്ന ബാഴ്സയുടെ സ്ഥിരശൈലിയില്‍ നിന്നും വ്യത്യസ്തമായി      3 -4-3 എന്ന ഫോര്‍മാറ്റ്‌ ആണ് സാവി ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്.മൂന്നു ഡിഫണ്ടര്‍ വെറും രണ്ടു മിഡ്ഫീല്‍ഡര്‍മാര്‍,വിംഗ് ബാക്ക് ഉള്‍പ്പടെ മൂന്നു ഫോര്‍വേഡ് ഇങ്ങനെ ആയിരിക്കും ബാഴ്സയുടെ സെറ്റപ്പ്.മൂന്നു ഡിഫണ്ടര്‍മാരുടെ സാന്നിധ്യം വിംഗ്ബാക്കുകളെ നിരന്തരമായി അറ്റാക്കിംഗ് ഫുട്ബോള്‍ കളിക്കാന്‍ പ്രേരിപ്പിക്കും.ലോക നിലവാരമുള്ള ഫോര്‍വേഡ് താരങ്ങള്‍ക്ക് ഇത് നല്ല ഒരു വാര്‍ത്തയാണ് എങ്കിലും മിഡ്ഫീല്‍ഡ് താരങ്ങള്‍ക്ക് ഇത് എത്രതോള്ളം സന്തോഷകരം ആയിരിക്കും എന്നത് കളി കണ്ടേ പറയാന്‍ കഴിയൂ.ബാഴ്സയില്‍ നിലവില്‍ പെഡ്രി,ബുസ്ക്കറ്റ്സ്,ഡി യോംഗ്,ഗാവി,കെസ്സി,പിയാനിക്ക് ഇത്രതോള്ളം കഴിവുറ്റ താരങ്ങളുടെ ഒരു നീണ്ട നിരയുള്ളപ്പോള്‍ അതിനെ പരമാവധി ഉപയോഗപ്പെടുത്താന്‍ സാവി താല്‍പര്യം കാണിക്കുന്നില്ല എന്നത് ബാഴ്സ ആരാധകര്‍ക്ക് വിഷമം നല്‍കുന്ന ഒരു കാഴ്ചയായിരിക്കും.

Stat of the day | 14: Trophies won with Pep Guardiola as coach

 

കൂടാതെ ബാഴ്സയുടെ ശൈലിയായ മിഡ്ഫീല്‍ഡില്‍ നിയന്ത്രണം ഏറ്റെടുത്ത് കളിക്കുക  എന്ന ഫുട്ബോള്‍ ബ്രാണ്ടിന് ഈ സമറോടെ ഒരറുതി വരുമോ എന്നതും പോസഷന്‍ ഫുട്ബോള്‍ പ്രേമികളെ ഭയപ്പെടുത്തുന്നു.കുറെ കാലമായി അതിന്‍റെ സൂചനകള്‍ ലഭിക്കുന്നുണ്ട് എങ്കിലും ബാഴ്സ ആരാധകരുടെ കണ്ണില്‍ അതെല്ലാം മാനേജര്‍മാരുടെ പോരായ്മകള്‍ ആയിരുന്നു.സാവി മാനേജറായി വരുന്നതോടെ കണ്ണിനു കുളിര്‍മ നല്‍കുന്ന ടിക്കി ടാക്ക ബാഴ്സയുടെ മണ്ണിലേക്ക് തിരിച്ചുവരും എന്ന സ്വപ്നം   ആരാധകര്‍ വീണ്ടും കണ്ടുതുടങ്ങി.ബാഴ്സയില്‍ പെപ്പ് ഗാര്‍ഡിയോള ചെയ്തത് തന്നെ ആയിരിക്കും ഏതൊരു പുതിയ ബാഴ്സലോണ  മാനേജറുടെയും ബെഞ്ച്‌മാര്‍ക്ക്.അദ്ദേഹം വലിയ മേജര്‍ സൈനിങ്ങുകള്‍ ഒന്നും തന്നെ ഇല്ലാതെ എങ്ങനെ ലോകം ഭരിച്ചു അതുപോലുള്ള പ്രകടനം തന്നെ ആയിരിക്കും സാവിയുടെ പക്കല്‍ നിന്നും ബാഴ്സ ബോര്‍ഡും ആരാധകരും പ്രതീക്ഷിക്കുന്നത്.ബോര്‍ഡിന്റെ പക്കല്‍ നിന്ന്  വലിയ  സമ്മര്‍ദം താങ്ങുന്ന സാവിക്ക്   ആരാധകരുടെ ഈ പ്രതീക്ഷയും നല്‍കുന്ന ഭാരം വളരെ വലുത് ആണ്. ഓഗസ്റ്റ് പതിനാലിന് റയോ വലക്കാനോക്കെതിരെയാണ് ബാഴ്സയുടെ ആദ്യ ലാലിഗ പോരാട്ടം. എന്തായാലും  ചെല്‍സിയിലെക്ക് തിരിച്ചു വന്ന ഫ്രാങ്ക് ലംപാര്‍ഡിന് ഉണ്ടായ സമാന സാഹചര്യം സ്പാനിഷ് താരത്തിനു ഉണ്ടാകാതെ വരട്ടെ

Leave a comment

Your email address will not be published. Required fields are marked *