ഫുള്‍ഹാമിനെതിരെയുള്ള മത്സരത്തോടെ ലിവര്‍പൂള്‍ പ്രീമിയര്‍ സീസണ് ആരംഭിക്കുന്നു
ശനിയാഴ്ച ക്രാവൻ കോട്ടേജിൽ പുതുതായി പ്രമോട്ടുചെയ്ത ഫുൾഹാമുമായി മറ്റൊരു പ്രീമിയർ ലീഗ് സീസൺ ആരംഭിക്കാന്‍ ലിവര്‍പൂള്‍.കഴിഞ്ഞ സീസണില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ട്ടപ്പെട്ട പ്രീമിയര്‍ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടുക എന്ന പ്രഥമ ലക്ഷ്യത്തോടെ ആണ് ലിവര്‍പൂള്‍ സീസണ് ആരംഭിക്കുന്നത് എങ്കില്‍ രണ്ടാം നിരയിലേക്ക് വേഗത്തിൽ തരംതാഴ്ത്തുന്നത് ഒഴിവാക്കാൻ ആണ് ഫുള്‍ഹാമിന്റെ ലക്ഷ്യം.

ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് ആണ് മത്സരം ആരംഭിക്കാന്‍ പോകുന്നത്.കമ്മ്യൂണിറ്റി ഷീൽഡിൽ നിലവിലെ ചാമ്പ്യന്മാരോട് വിജയത്തോടെ ലിവർപൂൾ ഇതിനകം തന്നെ തങ്ങളുടെ 2022-23 സീസണിന് തുടക്കമിട്ടിട്ടുണ്ട്.മാനെ ടീം വിട്ടെങ്കിലും ഡാർവിൻ നൂനെസിനെ സൈൻ ചെയ്യാനുള്ള ഓട്ടത്തിൽ വിജയിക്കുകയും കൂടാതെ സലയേ തുടരാന്‍ സംമാതിപ്പിക്കുകയും ചെയ്തതോടെ ഇപ്പോഴും അവരുടെ മുന്നേറ്റ നിരയുടെ മൂര്‍ച്ച നഷ്ട്ടപ്പെട്ടിട്ടില്ല.കഴിഞ്ഞ തവണ ഇരുവരും കണ്ടുമുട്ടിയപ്പോള്‍ ആൻഫീൽഡിൽ ലിവർപൂളിനെതിരെ 1-0 വിജയത്തോടെ ഫുള്‍ഹാം റെഡ്സിനെ ഞെട്ടിച്ചിരുന്നു.അതേ വർഷം തന്നെ ക്രാവൻ കോട്ടേജിൽ അവർ റെഡ്സിനെ സമനിലയിൽ തളക്കുകയും ചെയ്തിരുന്നു.