തുടക്കം മികച്ചതാക്കി ആഴ്സണല്‍;വിജയം രണ്ടു ഗോളിന്
വെള്ളിയാഴ്ച സെൽഹർസ്റ്റ് പാർക്കിൽ നടന്ന പ്രീമിയർ ലീഗ് കാമ്പെയ്നിന്റെ ഉദ്ഘാടന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ മൈക്കൽ അർട്ടെറ്റയുടെ കീഴില്‍ 2-0 ജയം നേടി ആഴ്സനൽ സീസണിന് വിജയകരമായ തുടക്കം കുറിച്ചു.20-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി ബുക്കയോ സാക്ക നൽകിയ ക്രോസ്,ക്ലോസ് റേഞ്ചിൽ നിന്ന് ഹെഡ് ചെയ്ത് വലയിലെത്തിച്ചു.85 ആം മിനുട്ടില്‍ പാലസ് ഡിഫൻഡർ മാർക്ക് ഗുവേഹി നേടിയ ഓണ്‍ ഗോള്‍ ആയിരുന്നു മത്സരത്തിലെ രണ്ടാമത്തെത്.

ടീമങ്കങ്ങളള് ഉയര്‍ന്ന തലത്തില്‍ ഉള്ള മാനസികാവസ്ഥ കാണിച്ചു എന്ന് മത്സരശേഷം ആര്‍റെറ്റ മാധ്യമങ്ങളോട് പറഞ്ഞു.ഡിഫൻസിൽ വില്യം സാലിബയുടെ അരങ്ങേറ്റം മികച്ചതായപ്പോള്‍ ആദ്യമായി ആഴ്സണലിന് വേണ്ടി പ്രീമിയര്‍ ലീഗ് കളിച്ച സിന്‍ച്ചെങ്കോയും ജീസസും മോശമാക്കിയില്ല.തുടക്കത്തില്‍ കാണിച്ച ആധിപത്യം മത്സരത്തിലുടനീളം നിലനിര്‍ത്താന്‍ ആഴ്സണല്‍ പാടുപെട്ടു.ക്രിസ്റ്റല്‍ പാലസ് രണ്ടാം പകുതിയില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തി എങ്കിലും മികച്ച രീതിയില്‍ ഉള്ള പ്രതികരണം ആയിരുന്നു ആഴ്സണലിന്റെ പക്കല്‍ നിന്ന് ഉണ്ടായത്.