2022/23 സീസണിലെ പ്രീമിയർ ലീഗ് നിയമങ്ങൾ മാറുന്നു
2022/23 പ്രീമിയർ ലീഗ് സീസണിൽ വളരെ പ്രധാനപ്പെട്ടത് മുതൽ അപ്രധാനമായത് വരെയുള്ള നിരവധി നിയമ മാറ്റങ്ങൾ നടപ്പിലാക്കി കൊണ്ട് രാത്രി ക്രിസ്റ്റൽ പാലസ് ആഴ്സണലിനെ നേരിടാന്‍ ഒരുങ്ങുന്നു.അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അഞ്ച് സബ്സ്റ്റിറ്റ്യൂഷനുകൾ ഉപയോഗിക്കാന്‍ കഴിയും എന്നത്.കോറോണ പാൻഡെമിക് സമയത്ത് നടപ്പിലാക്കിയിരുന്ന ഈ നിയമം മറ്റ് ലീഗുകള്‍ നിയമം തുടര്‍ന്നപ്പോള്‍ പ്രീമിയര്‍ പഴയ നിയമമായ മൂന്നു സബ്സ്റ്റിറ്റ്യൂഷനുകളിലേക്ക് മടങ്ങിയിരുന്നു.

കൂടാതെ കളിക്കാര്‍ ആരാധകരെ കൈയേറ്റം ചെയ്യാനോ മറ്റോ പിച്ചില്‍ നിന്ന് പുറത്തേക്ക് പോവുകയാണെങ്കില്‍ എതിര് ടീമിന് ഫ്രീ കിക്ക് അനുവദിച്ചേക്കും.ഗോൾകീപ്പർമാർക്ക് ഇപ്പോൾ ഒരു പെനാൽറ്റി കിക്ക് നേരിടാൻ ലൈനിന് പിന്നിൽ ഒരു കാല് വെക്കാന്‍ കഴിഞ്ഞേക്കും.ഇത് പിന്നില്‍ നിന്ന് മുന്നോട്ട് ചാടാന്‍ അത് കൂടുതല്‍ ഊര്‍ജം അവര്‍ക്ക് നല്‍കുമെന്നും കരുതുന്നു.ഒരു ഡിഫന്‍ഡറുടെ കാലില്‍ കൊണ്ട് പന്ത് ഓഫ് സൈഡില്‍ നില്ക്കുന്ന എതിര് കളികാരന് ലഭിച്ചാല്‍ അത് ഓണ്‍ സൈഡ് ആയി കൂട്ടുമായിരുന്നു.ഇനി മുതല്‍ ഒരു ഡിഫണ്ടര്‍ മനപൂര്‍വം അല്ലാതെ പന്തില്‍ സ്പര്‍ശിച്ചാല്‍ ഓഫ് സൈഡില്‍ ഉള്ള എതിര്കളിക്കാരന് ഓണ്‍ സൈഡ് അനുകൂലം നല്‍കിയേക്കില്ല.കഴിഞ്ഞ സീസണിൽ സ്പെയിനിനെതിരായ നേഷൻസ് ലീഗ് വിജയത്തിൽ ഫ്രാൻസിനായി കൈലിയൻ എംബാപ്പെ നേടിയ വിജയ ഗോള്‍ ആണ് ഇതിനു ഒരു മാറ്റം വരുത്താന്‍ കാരണം ആയത്.