രണ്ടാഴ്ചയ്ക്കുള്ളിൽ ചെൽസിയുടെ എമേഴ്സൺ പാൽമിയേരിയെ സ്വന്തമാക്കാന്‍ ലാസിയോ
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ചെൽസി ഡിഫൻഡർ എമേഴ്സൺ പാൽമിയേരിയുമായി ഒരു കരാർ അവസാനിപ്പിക്കാൻ ലാസിയോ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട്.ബെൻ ചിൽവെല്‍, മാർക്കോസ് അലോൻസോ എന്നിവരുടെ പിന്നില്‍ ആണ് പാൽമിയേരി നിലവില്‍.2021-22 സീസണിലേക്ക് 28 കാരനായ താരത്തിനെ ചെല്‍സി ലിയോണിലേക്ക് ലോണിൽ അയച്ചു.34 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായാണ് എമേഴ്സൺ ലിയോണിലെ തന്റെ സമയം അവസാനിപ്പിച്ചത്.

ചെൽസിയുമായുള്ള എമേഴ്സണിന്റെ കരാറിന് ഇനി രണ്ട് വർഷം കൂടി മാത്രമേ ബാക്കിയുള്ളൂ. ലാ ഗസറ്റ ഡെല്ലോ സ്പോർട് പറയുന്നതനുസരിച്ച്, മുൻ ചെൽസി ഹെഡ് കോച്ച് മൗറിസിയോ സാരി നിയന്ത്രിക്കുന്ന ലാസിയോ പാൽമിയേരിയേ സീരി എ യിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു.എന്നാൽ താരത്തിന് തന്റെ പ്രതിവർഷ £3.8 മില്യൺ ശമ്പളത്തിൽ നിന്ന് ഒരു വിഹിതം നഷ്ട്ടപ്പെടുത്തേണ്ടി വരും.ലാസിയോ അവരുടെ 2022-23 സീരി എ സീസൺ ബൊലോഗ്നയ്ക്കെതിരെ ഓഗസ്റ്റ് 14-ന് ആരംഭിക്കും, ആ മത്സരത്തിൽ എമേഴ്സണെ തന്റെ ടീമിൽ ഉൾപ്പെടുത്തണമെന്ന് സാരി ആഗ്രഹിക്കുന്നു.