ഇന്റർ മിലാൻ മിഡ്ഫീൽഡർ ഹകൻ കാൽഹാനോഗ്ലുവിനായുള്ള ബിഡ് ലിവർപൂൾ പരിഗണിക്കുന്നു
ലിവർപൂൾ ബോസ് യുർഗൻ ക്ലോപ്പ് ഇന്റർ മിലാൻ മിഡ്ഫീൽഡർ ഹകൻ കാൽഹാനോഗ്ലുവിനെ വാങ്ങുന്നത് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്.കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് റണ്ണേഴ്സ് അപ്പുകൾ ഈ വേനൽക്കാലത്ത് ഫാബിയോ കാർവാലോ, ഡാർവിൻ ന്യൂനസ്, കാൽവിൻ റാംസി എന്നിവരെ ഇതിനകം സൈന്‍ ചെയ്തിരിക്കുന്നു.സീസണിന്റെ ആദ്യ പകുതിയിൽ കൂടുതൽ പുതുമുഖങ്ങളെ ആൻഫീൽഡിലേക്ക് കൊണ്ടുവരാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ക്ലോപ്പ് പറഞ്ഞിരുന്നു.

എന്നാല്‍ ശനിയാഴ്ചത്തെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിന് മുന്നോടിയായി അലക്സ് ഓക്സ്ലേഡ്-ചേംബർലെയ്ൻ ഹാംസ്ട്രിംഗ് പരിക്ക് മൂലം വിശ്രമത്തില്‍ ആയത് ക്ലോപ്പിനു ഒരു തിരിച്ചടിയാണ്.അദ്ദേഹത്തിന്റെ മടങ്ങിവരവ് തീയതി വെളിപ്പെടുത്തിയിട്ടില്ല കൂടാതെ ലോണിൽ ബ്ലാക്ക്ബേൺ റോവേഴ്സിലേക്ക് യുവതാരം ടൈലർ മോർട്ടന്‍ പോയതും ക്ലോപ്പിന്റെ ഓപ്ഷനുകള്‍ പരിമിതപ്പെടുത്തുന്നു.അതിനാല്‍ വരും ആഴ്ചകളിൽ ഇന്ററിൽ നിന്ന് കാൽഹാനോഗ്ലുവിനെ സൈന്‍ ചെയ്യാന്‍ ലിവര്‍പൂള്‍ ആഗ്രഹിക്കുന്നു.കഴിഞ്ഞ സീസണിൽ സീരി എയിൽ ഇന്ററിനായി ഏഴ് ഗോളുകളും 13 അസിസ്റ്റുകളും സംഭാവന ചെയ്ത തുർക്കി ഇന്റർനാഷണലിന്റെ ദീർഘകാല ആരാധകനാണ് ക്ലോപ്പ് എന്നും റിപ്പോർട്ട് പറയുന്നു.