മാർക്ക് കുക്കുറെല്ലയുമായി വ്യക്തിപരമായ നിബന്ധനകൾ ചെല്‍സി അംഗീകരിച്ച് കഴിഞ്ഞു
ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ ഡിഫൻഡർ മാർക്ക് കുക്കുറെല്ലയെ സൈൻ ചെയ്യാൻ ചെൽസി ഒരു പടി കൂടി അടുത്തതായി റിപ്പോർട്ട്.സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഉടനീളം, മാഞ്ചസ്റ്റർ സിറ്റിയാണ് സ്പെയിൻകാരനെ സൈന്‍ ചെയ്യാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്.സിറ്റി അവരുടെ 50 മില്യൺ യൂറോ മൂല്യനിർണ്ണയം നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന്,നിലവില്‍ പന്ത് ചെല്‍സിയുടെ കോര്‍ട്ടില്‍ ആണ്.

ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ, ചെൽസിയും കുക്കുറെല്ലയും ഇതിനകം തന്നെ വ്യക്തിഗത വ്യവസ്ഥകളിൽ ഒരു കരാറിൽ എത്തിയിട്ടുണ്ട്. ചെല്‍സി ബ്രൈട്ടണ് രണ്ടു വഴികള്‍ ആണ് നല്‍കിയിരിക്കുന്നത്.ഒന്നുകില്‍ 50 മില്യണ്‍ യൂറോ ഫീസായി നല്കി ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കുക,അല്ലെങ്കില്‍ തങ്ങളുടെ യുവ താരമായ ലെവി കോൾവിലിനെ ഒരു ലോണിലോ അല്ലെങ്കില്‍ ഒരു സ്ഥിരമായ ഡീലിലോ നല്‍കുക. കഴിഞ്ഞ സീസണിൽ ഹഡേഴ്സ്ഫീൽഡ് ടൗണിൽ ലോണില്‍ കളിച്ച താരത്തിനു ചെല്‍സിയില്‍ ഇതുവരെ വേണ്ട രീതിയില്‍ ഉള്ള അവസരം ലഭിച്ചിട്ടില്ല.അതിനാല്‍ 2022-23 മുതല്‍ കൂടുതല്‍ ഫസ്റ്റ് ക്ലാസ് ഫുട്ബോള്‍ കളിക്കുക എന്നത് താരത്തിന്റെയും ലക്ഷ്യമാണ്.