ഓസ്കാര്‍ മിങ്ഗൂസ സെല്‍റ്റ വിഗോയിലേക്കുളള നീക്കം ഉടന്‍ പൂര്‍ത്തിയാക്കും
ബാഴ്സലോണ അവരുടെ എക്സിറ്റ് ഓപ്പറേഷന്റെ ആദ്യ ഘട്ടം പൂർത്തിയാക്കി, നിരവധി താരങ്ങളെ റിക്രൂട്ട് ചെയ്തതിന് ശേഷം ടീമില്‍ മറ്റ് താരങ്ങളെ ടീമില്‍ നിന്ന് ബാഴ്സക്ക് പുറത്താക്കേണ്ടത് അത്യന്താപേക്ഷിതം ആണ്.11 താരങ്ങളുടെ പേര് ഉള്ള ലിസ്റ്റില്‍ ഓസ്കാർ മിങ്ഗൂസയുടെ കാര്യത്തില്‍ ബാഴ്സലോണക്ക് ഇനി തല പുകക്കേണ്ടി വരില്ല.

സെൽറ്റ വിഗോയിലേക്ക് മാറാന്‍ താരം സമ്മതിച്ചു.മിങ്ഗൂസയുടെ ട്രാൻസ്ഫർ ഫീസ് ഇരുപക്ഷവും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അത് 3 മില്യൺ യൂറോയാണ് എന്ന് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ഉണ്ട്.വിഗോയിൽ എത്തിയ മിങ്ഗൂസ മെഡിക്കൽ പാസായാൽ ബുധനാഴ്ച സെൽറ്റയിലേക്കുള്ള നീക്കം പൂര്‍ത്തിയാക്കും എന്ന് സ്പോർട് റിപ്പോര്‍ട്ട് ചെയ്തു. അവിടെ അദ്ദേഹം 2026 വരെയുള്ള കരാറില്‍ ഒപ്പിടും.സെൽറ്റയെ സംബന്ധിച്ചിടത്തോളം, മിംഗ്വെസയുടെ വരവ് ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തും.ജെയ്സൺ മുറില്ലോയെയും നെസ്റ്റർ അറൌഹോയെയും നഷ്ടപ്പെട്ടത്തില്‍ നീരസത്തില്‍ ഉള്ള വിഗോ ആരാധകര്‍ക്ക് ബാഴ്സ താരത്തിന്റെ വരവ് അതിര് കവിഞ്ഞ സന്തോഷം നല്‍കിയേക്കും.