ആര്‍ത്തര്‍ മെലോ വലന്‍സിയയിലേക്ക്
ഈ വേനൽക്കാലത്ത് യുവന്റസ് വിടാൻ സാധ്യതയുള്ള ആർതർ മെലോയേ ടീമിലെത്തിക്കാന്‍ വലൻസിയ ശ്രമം നടത്തുന്നു.വലന്‍സിയയില്‍ ചേരാന്‍ താരത്തിനും താല്പര്യം ആണ്.എന്നാൽ കരാർ പ്രാവര്‍ത്തികമാക്കുന്നത് യുവന്റസിനെ ആശ്രയിച്ചിരിക്കുന്നു. ആർതറിന്റെ കരാർ വലെൻസിയയ്ക്ക് നൽകാൻ കഴിയുന്നതിനേക്കാൾ വളരെ വലുതാണ്.അതിനാല്‍ വലന്‍സിയയുടെ ഓഫര്‍ എത്രയാണ് എന്നതിനെ അനുസരിച്ചിരിക്കും കാര്യങ്ങള്‍.

തുടക്കത്തിൽ പലരും പ്രതീക്ഷിച്ചതുപോലെ ഒരു ലോക നിലവാരത്തില്‍ ഉള്ള മിഡ്ഫീല്‍ഡര്‍ ആവാന്‍ ആര്ത്തറിന് കഴിഞ്ഞില്ല.ബാഴ്സയിലെ ആദ്യ സീസണില്‍ താരം മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു എങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അദ്ദേഹത്തിന് ആദ്യ ഇലവനില്‍ സ്ഥിരമായി ഇടം നേടാന്‍ പോലും കഴിഞ്ഞില്ല.പിന്നീട് ബാഴ്സലോണ താരത്തിനെ യുവന്റ്റസുമായി ഒരു സ്വാപ് ഡീലില്‍ വില്‍ക്കുകയായിരുന്നു.നിലവില്‍ യുവന്റ്റസില്‍ സമയം ലഭിക്കാത്ത താരത്തിനു വലന്‍സിയയിലേക്ക് ഉള്ള പോക്ക് ഒരു കരിയര്‍ അപ്ഗ്രേഡ് തന്നെ ആയിരിക്കും.