Cricket Cricket-International Top News

വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ് വനിതാ ക്രിക്കറ്റ് ടീം ഓൾറൗണ്ടർ ഡിയാന്ദ്ര ഡോട്ടിൻ

August 1, 2022

author:

വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ് വനിതാ ക്രിക്കറ്റ് ടീം ഓൾറൗണ്ടർ ഡിയാന്ദ്ര ഡോട്ടിൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ് വനിതാ ക്രിക്കറ്റ് ടീം ഓൾറൗണ്ടർ ഡിയാന്ദ്ര ഡോട്ടിൻ. 2022 കോമൺവെൽത്ത് ഗെയിംസിന്റെ ഗ്രൂപ്പ് എ മത്സരത്തിൽ നിലവിലെ ടി20 ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയോട് ബാർബഡോസിന്റെ ഒമ്പത് വിക്കറ്റ് തോൽവി ഏറ്റുവാങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം വന്നത്.

ഡിയാന്ദ്ര ഡോട്ടിൻ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനാൽ ഓഗസ്റ്റ് മൂന്ന് ബുധനാഴ്ച്ച ഇന്ത്യൻ വനിതകൾക്കെതിരായ ബാർബഡോസിന്റെ അവസാന CWG 2022 ഗ്രൂപ്പ് മത്സരത്തിൽ താരം കളിക്കാനുണ്ടാവില്ല. 2008-ൽ വിൻഡീസിനായി അരങ്ങേറ്റം കുറിച്ച ഓൾറൗണ്ടർ ഇതുവരെ 146 ഏകദിനങ്ങളും 126 ടി20കളും വെസ്റ്റ് ഇൻഡീസിനായി കളിച്ചിട്ടുണ്ട്. 2008-ലാണ് ഡോട്ടിൻ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്നത്.

ഇന്ത്യയിൽ നടന്ന ഏക വനിതാ ടി 20 ലോകകപ്പ് വിജയമാണ് താരത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളിൽ ഒന്ന്. വനിതാ ടി20 ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോർഡിന് ഉടമ കൂടിയാണ് ഡിയാന്ദ്ര ഡോട്ടിൻ. 2010 ലെ ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 45 പന്തുകളിൽ നിന്നാണ് പുറത്താകാതെ താരം 112 റൺസ് നേടിയത്.

Leave a comment