സെവിയ്യയെ 6-0ന് തകർത്ത മത്സരത്തില്‍ ഗബ്രിയേൽ ജീസസിന് ഹാട്രിക്
ശനിയാഴ്ച നടന്ന എമിറേറ്റ്സ് കപ്പിൽ സെവിയ്യയ്ക്കെതിരെ ആഴ്സണലിന്റെ 6-0 വിജയത്തിൽ ഹാട്രിക് നേടിയ ഗബ്രിയേൽ ജീസസ് തന്റെ ഹോട്ട് പ്രീസീസൺ ഫോം തുടർന്നു.ജോസ് അന്റോണിയോ റെയ്സിന് ആദരാഞ്ജലിയർപ്പിച്ച് ഒമ്പതാം മിനിറ്റിൽ എമിറേറ്റ്സ് സ്റ്റേഡിയം കരഘോഷത്താൽ അലയടിച്ചു. ആഴ്സണലിന്റെയും സെവിയ്യയുടെയും മുൻ കളിക്കാരനായ റെയ്സ് 2019-ൽ അന്തരിച്ചു.

പത്താം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ഗോള്‍ നേടിയ ബുക്കയോ സാക്ക ആഴ്സണലിന് വളരെ നേരത്തെ തന്നെ ലീഡ് നേടി കൊടുത്തു.അടുത്ത പത്തു മിനുറ്റ് ആവുമ്പോഴേക്കും ജീസസ് ഇരട്ട ഗോളും സാക്ക തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ തന്നെ മത്സരം ആഴ്സണലിന്റെ കീഴില്‍ ആയി കഴിഞ്ഞിരുന്നു.രണ്ടാം പകുതിയില്‍ ജീസസ് തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി.തന്റെ അഞ്ച് പ്രീസീസൺ ഔട്ടിംഗുകളിൽ ഇപ്പോൾ ഏഴ് ഗോളുകൾ നേടിയ ജീസസ് അര്ട്ടെട്ടയുടെ ഏറ്റവും മികച്ച സൈനിംഗ് എന്ന ഖ്യാതി നിലനിര്‍ത്തി.കളി അവസാനിക്കുന്നതിന് ഒരു മിനിറ്റ് മുമ്പ് പകരക്കാരനായ എഡ്ഡി എൻകെറ്റിയ നേടിയ ഗോളോടെ ആഴ്സണല്‍ ആക്രമണം അവസാനിപ്പിച്ചു.