ഉഡിനീസിനെതിരെ ചെല്‍സിക്ക് ആശ്വാസ വിജയം
റഹീം സ്റ്റെർലിംഗ് ചെൽസി ഷർട്ടിൽ തന്റെ ആദ്യ ഗോൾ നേടിയ മത്സരത്തില്‍ ഉഡിനീസിനെതിരെ 3-1 ന് വിജയം നേടി ബ്ലൂസ്.ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് എത്തിയ സ്റ്റെർലിംഗ്, 37-ാം മിനിറ്റിൽ ജോർഗിഞ്ഞോയുടെ ഫൈൻ ത്രൂ ബോളില്‍ ഗോള്‍ നേടിയിരുന്നു.20 മിനിറ്റില്‍ കാന്റെ നേടിയ ഗോളില്‍ ചെല്‍സി ലീഡ് നേടിയിരുന്നു.

ആദ്യ പകുതി തീരാന്‍ ഇരിക്കെ മുൻ വാറ്റ്ഫോർഡ് ഫോർവേഡ് ജെറാർഡ് ഡ്യൂലോഫ്യൂ ഉഡിനീസിനു വേണ്ടി ആദ്യ ഗോള്‍ നേടിയിരുന്നു.90-ാം മിനിറ്റിൽ പകരക്കാരനായ കല്ലം ഹഡ്സൺ-ഒഡോയിയുടെ ക്രോസിൽ മേസൺ മൗണ്ട് സ്കോര്‍ ബോര്‍ഡില്‍ ചെല്‍സിയുടെ മൂന്നാം ഗോള്‍ നേടിയതോടെ കളി ചെല്‍സി നല്ല രീതിയില്‍ അവസാനിപ്പിച്ചു.പ്രീ സീസണില്‍ പല അപ്രതീക്ഷിത തോല്‍വി നേരിട്ട ചെല്‍സിക്ക് ഈ ഒരു വിജയം നല്കുന്ന ആത്മവിശ്വാസം വളരെ വലുത് ആയിരിക്കും.