ലെസ്റ്റർ സിറ്റി ഡിഫൻഡർ വെസ്ലി ഫൊഫാന ചെൽസിയുമായി വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചിരിക്കുന്നു
ലെസ്റ്റർ സിറ്റി ഡിഫൻഡർ വെസ്ലി ഫൊഫാനയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ചെൽസി പൂര്‍ത്തിയാക്കുന്നതിന്റെ വക്കില്‍ എത്തിയതായി വാര്‍ത്തകള്‍.സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് കുറഞ്ഞത് ഒരു സെന്റർ ബാക്കിനെയെങ്കിലും കൊണ്ടുവരാൻ ഹെഡ് കോച്ച് തോമസ് ടുഷല്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ബാഴ്സലോണയിലേക്ക് ജൂൾസ് കൗണ്ടെയെ നഷ്ട്ടമായത് ബ്ലൂസിന് വലിയ ഒരു തിരിച്ചടിയായിരുന്നു.

ഇഗ്നാസിയോ ജെനുവാർഡിയുടെ അഭിപ്രായത്തിൽ, വെസ്റ്റ് ലണ്ടൻ ക്ലബ് താരവുമായി ഇതിനകം തന്നെ വ്യക്തിപരമായ നിബന്ധനകളിൽ എത്തി കഴിഞ്ഞിരിക്കുന്നു.21-കാരന് 70 മില്യൺ പൗണ്ടിന്റെ മൂല്യമുണ്ടെന്ന് ആരോപിക്കപ്പെടുന്നു.ലെസ്റ്റര്‍ സിറ്റിയിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് ഫെഫാന.കലിഡൗ കൗലിബാലി വന്നെങ്കിലും ആൻഡ്രിയാസ് ക്രിസ്റ്റെൻസണിന്റെയും അന്റോണിയോ റൂഡിഗറിന്റെയും വിടവാങ്ങൽ കാരണം ചെൽസിക്ക് എന്ത് വില കൊടുത്തും ഒരു ക്വാളിറ്റി ഡിഫന്‍ഡറേ ടീമിലേക്ക് എത്തിക്കണം.സെൻട്രൽ ഡിഫൻഡർമാരായ കാഗ്ലർ സോയുങ്കുവും ജോണി ഇവാൻസും അവരുടെ കരാറിൽ ഒരു വർഷത്തിൽ താഴെ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നതിനാല്‍ ലെസ്ട്ടര് സിറ്റി താരവുമായി വഴി പിരിയാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നതും സംശയമാണ്.