ലെവന്‍ഡോസ്ക്കിയുടെ ഡീലിലെ വിജയി ബാഴ്സയല്ല ബയേണ്‍ ആണ് എന്ന് ഡയറ്റ്മാർ ഹമാൻ
തങ്ങളുടെ പുതിയ സൈനിംഗ് റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ വരവോടെ ബാഴ്സ കാമ്പ് വളരെ അധികം സന്തോഷത്തില്‍ ആണ്.കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച സ്ട്രിക്കര്‍മാരില്‍ സുവാരസിന്റെയും ലെവന്‍ഡോസ്ക്കിയുടെയും സേവനം നേടാന്‍ കഴിഞ്ഞ അപൂര്‍വമായ ഭാഗ്യം ബാഴ്സക്ക് ലഭിച്ചിരിക്കുന്നു.ലെവൻഡോവ്‌സ്‌കിയുടെ വരവ് ബാഴ്‌സലോണയുടെ ആഗോള സ്വാധീനത്തെ വര്‍ധിപ്പിക്കും എന്ന് പ്രസിഡന്റ് ജോവാൻ ലാപോർട്ട വെളിപ്പെടുത്തിയിരുന്നു.

എന്നിട്ടും ഒരു 34 വയസ്സിലുള്ള താരത്തിനെ ഇത്രയധികം പണം നിക്ഷേപിച്ചു കൊണ്ടുവരുന്നതില്‍ ചിലരുടെ നെറ്റി സ്വാഭാവികമായി ചുളിഞ്ഞിരുന്നു.സ്കൈ സ്പോര്‍ട്ടിനോട് സംസാരിക്കുമ്പോൾ മുൻ ബയേണിന്റെയും ലിവർപൂളിന്റെയും മിഡ്ഫീൽഡർ ഡയറ്റ്മർ ഹമാൻ താരത്തിനെ ഇത്രക്ക് വലിയ വിലയില്‍ വിറ്റ ബയേണ്‍ മ്യൂണിക്കിനെ പുകഴ്ത്തി പറഞ്ഞു.“ഈ അവസരത്തില്‍ ബയേൺ വളരെ പ്രൊഫഷണലായി പെരുമാറി എന്ന് പറയേണ്ടി വരും. തന്റെ പ്രസ്താവനകളിലൂടെ ലെവൻഡോവ്‌സ്‌കി ബയേണിന് വലിയ ഉപകാരം ചെയ്തു.ലെവയുടെ ഈ വലിയ പ്രൊഫഷനല്‍ കരിയറിന് താരം അവരോട് നന്ദി പറയണം.എന്തായാലും അവിടെ നിന്ന് ഇറങ്ങിയത് മൂലം താരം ജര്‍മന്‍ ക്ലബിന് വലിയ ഒരു സഹായം ആണ് ചെയ്തിരിക്കുന്നത്.”