” ബ്രസീലിയന്‍ വണ്ടർകിഡിന് വേണ്ടി ഒരു യുദ്ധം വരെ നടന്നേക്കും “
ഫാബ്രിസിയോ റൊമാനോ നല്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പാൽമീറസ് വണ്ടർകിഡ് എൻഡ്രിക്കിന്റെ അവസ്ഥ നിരീക്ഷിക്കുന്നു. അതിൽ ഇംഗ്ലീഷ് ഹെവിവെയ്റ്റ് ക്ലബുകള്‍ , പാരീസ് സെന്റ് ജെർമെയ്ൻ,ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നിവരും ഉള്‍പ്പെടുന്നു.എൻട്രിക്ക് അടുത്തിടെ 16 വയസ്സ് തികഞ്ഞു, കൂടാതെ 60 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് ഉൾപ്പെടുന്ന ഒരു പുതിയ കരാറിൽ പാൽമേറസുമായി താരം ഒപ്പുവക്കുകയും ചെയ്തു.

താരത്തിന് 18 വയസ്സ് തികയുന്നതുവരെ യൂറോപ്പിലേക്ക് പോകാനാവില്ല.അതിനാല്‍ അദ്ദേഹത്തിനെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ടീമിന് വളരെ വലിയ നൂലാമാലകള്‍ നേരിടേണ്ടി വന്നേക്കും.ബ്രസീലിയന്‍ താരങ്ങളെ കൊണ്ട് വരുന്നതില്‍ ബാഴ്സക്കും റയല്‍ മാഡ്രിഡിനും ഉള്ള ട്രാക്ക് റെക്കോര്‍ഡ് മറ്റു ക്ലാബുകള്ക്ക് ഇല്ല എങ്കിലും അദ്ദേഹത്തിന് വേണ്ടി ക്ലബുകളുടെ പോരാട്ടം രസകരമായിരിക്കും എന്ന് റൊമാനോ “കോട്ട് ഓഫ്സൈഡ് ” എന്ന പത്രത്തില്‍ തന്റെ കോളത്തില്‍ എഴുതിയിട്ടുണ്ട്.