കോലിയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഉത്തപ്പ, സെഞ്ചുറികൾ ഇനിയും പിറക്കും
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിരാട് കോലിയുടെ സ്ഥാനം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം റോബിന് ഉത്തപ്പ. വിരാട് കോലി ഇനിയും 30-35 സെഞ്ചുറികള്‍ കൂടി നേടിയിട്ടെ കരിയര്‍ അവസാനിപ്പിക്കു. കളി ജയിപ്പിക്കാനുള്ള കോലിയുടെ കഴിവ് ചോദ്യം ചെയ്യാനാവാത്തതാണെന്നും ഉത്തപ്പ ഷെയര്‍ ചാറ്റിന്റെ ഓഡിയേ ചാറ്റ് റൂം സെഷനില്‍ പങ്കെടുത്ത് പറയുകയായിരുന്നു.
സ്വന്തം കഴിവുവെച്ചാണ് അദ്ദേഹം 70 രാജ്യാന്തര സെഞ്ചുറികള്‍ നേടിയത്. അദ്ദേഹത്തിന്റെ കഴിവുവെച്ച് ഇനിയും ഒരു 30-35 സെഞ്ചുറികള്‍ കൂടി അദ്ദേഹം നേടുമെന്നാണ് താന്‍ കരുതുന്നതെന്നും ഉത്തപ്പ പറഞ്ഞു.ഇംഗ്ലണ്ട് പര്യടനത്തിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം വിശ്രമം എടുത്ത കോലി ഏഷ്യാ കപ്പിനുളള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നതെന്നും ഇന്ത്യന്‍ താരം റോബിന് ഉത്തപ്പ പറഞ്ഞു.