കൌണ്ടെക്ക് ബദലായി ഡംഫ്രീസിനെ ലക്ഷ്യമിട്ട് ചെല്‍സി
ദി ഈവനിംഗ് സ്റ്റാൻഡേർഡ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ജൂൾസ് കൗണ്ടെയെ സൈൻ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമായ ഇന്റർ മിലാൻ വിങ് ബാക്ക് ഡെൻസൽ ഡംഫ്രീസിനെ സൈന്‍ ചെയ്യാന്‍ നീക്കങ്ങള്‍ നടത്താനുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നു.റഹീം സ്റ്റെർലിങ്ങിനെയും കലിഡൗ കൗലിബാലിയെയും സൈൻ ചെയ്തതു മുതൽ, സെവിയ്യ താരം കൗണ്ടെയ്ക്കായി ചെല്‍സി നടത്തിയ എല്ലാ ശ്രമങ്ങളും വിഫലമായിരുന്നു.ഈ വേനൽക്കാലത്ത് ആരോൺ വാൻ-ബിസാക്കയെ ഓഫ്ലോഡ് ചെയ്യാൻ കഴിയുമെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡംഫ്രീസിനായുള്ള നീക്കങ്ങള്‍ ശക്തം ആക്കിയെക്കും.

ഇപ്പോള്‍ കൌണ്ടെ ബാഴ്സയുമായി എക്കാലത്തെക്കായിലും വളരെ അടുത്തെത്തിയിരിക്കുന്നു. 23-കാരനെ നഷ്ടമായതിന് ശേഷം വിന്‍ഡോ അടക്കുന്നതിനു മുന്‍പ് ടുഷലിന്റെ ആഗ്രഹം നിറവേറ്റാന്‍ മറ്റ് ഇനിയും സൈനിംഗുകള്‍ ചെല്‍സിക്ക് നടത്തേണ്ടത് ഉണ്ട്.ഡംഫ്രീസ് ഒഴികെ മിലാന് ഡിഫണ്ടര്‍ ആയ മിലൻ സ്ക്രിനിയറേയും സൈന്‍ ചെയ്യാന്‍ ടുഷല്‍ ആഗ്രഹിക്കുന്നു.